സംസ്ഥാന ജിഎസ്ടി പിരിവില്‍ ഇടിവ്  Image by Drazen Zigic on Freepik
Business

സംസ്ഥാന ജിഎസ്ടി പിരിവില്‍ ഇടിവ്

കൊച്ചി: ദേശീയ തലത്തിലെ ചരക്ക്-സേവന നികുതി (ജിഎസ്ടി) സമാഹരണം കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 1.65 ലക്ഷം കോടി രൂപയില്‍ നിന്ന് കഴിഞ്ഞ മാസം (ജൂലൈ) 1.82 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നപ്പോള്‍, കേരളത്തിലെ പിരിവിലുണ്ടായത് വീഴ്ച.

2023 ജൂലൈയിലെ 2,381 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കഴിഞ്ഞ മാസത്തെ ജിഎസ്ടി സമാഹരണത്തില്‍ 5 ശതമാനം മാത്രമാണ് വര്‍ധനയെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സംയോജിത ജിഎസ്ടി വിഹിതമടക്കം കേരളത്തിന്‍റെ വരുമാനം 5,514 കോടി രൂപയാണ് മുന്‍ വര്‍ഷത്തെ 2,534 കോടി രൂപയേക്കാള്‍ ഒരു ശതമാനം കുറവാണിത്.

കഴിഞ്ഞ മാസം ദേശീയ തലത്തില്‍ പിരിച്ചെടുത്ത 1.82 ലക്ഷം കോടി രൂപ ജിഎസ്ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വലിയ പ്രതിമാസ സമാഹരണമാണ്. 2024 ഏപ്രിലില്‍ പിരിച്ചെടുത്ത 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കോഡ്. ഇക്കഴിഞ്ഞ ജൂണില്‍ 1.73 ലക്ഷം കോടിയും മേയില്‍ 1.78 ലക്ഷം കോടിയുമായിരുന്നു ദേശീയതലത്തിലെ ജിഎസ്ടി സമാഹരണം.

മൂന്‍ വര്‍ഷം ജൂലൈയിലെ 1.65 ലക്ഷവുമായി നോക്കുമ്പോള്‍ 10 ശതമാനമാണ് ജൂലൈയിലെ ജിഎസ്ടി സമാഹരണത്തിലെ വര്‍ധന. മൊത്തം ജിഎസ്ടി വരുമാനത്തില്‍ 32,386 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 40,289 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. 96,447 കോടി രൂപ സംയോജിത ജിഎസ്ടിയായും 12,953 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു. ഇതില്‍ 16,283 കോടി രൂപ റീഫണ്ടായി നല്‍കി. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള പോസിറ്റീവായ സൂചനയാണ് ജിഎസ്ടി പിരിവിലുണ്ടായ വര്‍ധന സൂചിപ്പിക്കുന്നത്. ആഭ്യന്തര ഉപയോഗം വര്‍ധിച്ചതും ഇറക്കുമതി കാര്യമായി ഉയര്‍ന്നതുമാണ് ഇതിന് സഹായകമായത്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ