രാജീവ് ചന്ദ്രശേഖർ
കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി
അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ പങ്ക് 20 ശതമാനമാകും. 2026-27 ഓടെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യയെ കാണാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ഒരു പ്രധാന പങ്ക് വഹിക്കും.
2015ൽ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചപ്പോൾ മൂന്നു ലക്ഷ്യങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത് . ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം വരണമെന്നും ഡിജിറ്റൽ സാങ്കേതികവിദ്യ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വികസനത്തിന്റെ ചാലകമാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. മൂന്നാമത്തെ ലക്ഷ്യം ഇന്ത്യ സാങ്കേതികവിദ്യയുടെ ഉപയോക്താവ് മാത്രമല്ല, അതിന്റെ നിർമാതാവും ആകണമെന്നതാണ്. അത് ഏറെ പ്രധാനപ്പെട്ടതുമാണ്. ഏതാനും വർഷങ്ങൾക്കിടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യം വലിയ തോതിൽ വിജയം കൈവരിച്ചു. ഈ ദിശയിൽ സർക്കാർ നിരന്തര ശ്രമങ്ങൾ തുടരുകയാണ്. ടെക്നോളജി രംഗത്തെ പുരോഗതിയുടെ ദശാബ്ദമാണ് വരും ദശകം. ഇന്ത്യ ടെക്കഡ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യാ ടെക്ക്ഡ് അവസരങ്ങൾ നിറഞ്ഞതായിരിക്കും.
അർധചാലക മേഖലയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി അംഗീകരിച്ച് വെറും 14 മാസത്തിനുള്ളിൽ, അർധചാലക രൂപകൽപ്പനയിലും നിർമ്മാണത്തിലും അവസരങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അതിനായി ഒരു പുതിയ പാഠ്യപദ്ധതിയും സൃഷ്ടിച്ചു. വിദ്യാഭ്യാസ, നൈപുണ്യ പരിശീലന മേഖലകളിൽ ഇത് നടപ്പാക്കും. ഏകദേശം 85000 ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷനലുകളുടെ ഒരു ടാലന്റ് പൂൾ സൃഷ്ടിക്കും. ഈ ടാലന്റ് പൂൾ ഇന്ത്യക്ക് വേണ്ടി മാത്രമല്ല, ലോകം മുഴുവൻ അതിന്റെ കഴിവുകളുടെ പ്രയോജനം ലഭ്യമാവും. ഇന്ത്യ സ്റ്റാക്ക് സ്വീകരിക്കാൻ 20 ലധികം രാജ്യങ്ങൾ ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിച്ചുട്ടുണ്ട്.
(പബ്ലിക് അഫയേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെ പതിനഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ നടത്തിയ പ്രസംഗം)