Business

ഡി​ജി​റ്റ​ല്‍ വി​പ​ണി പ​റ​ക്കു​ന്നു

ഓ​ണ്‍ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍ വ്യാ​പാ​ര​ങ്ങ​ളി​ല്‍ ഡി​ജി​റ്റ​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​ത്തി​ലേ​ക്ക് അ​ടു​ക്കു​കയാണ്

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: സ്മാ​ര്‍ട്ട് ഫോ​ണു​ക​ളു​ടെ വ്യാ​പ​ന​വും ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​ര്‍ച്ചേ​സി​ങ് പ​വ​റി​ലു​ള്ള വ​ർ​ധ​ന​യു​ടെ​യും ക​രു​ത്തി​ല്‍ രാ​ജ്യ​ത്തെ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഓ​ണ്‍ലൈ​ന്‍, ഓ​ഫ്‌​ലൈ​ന്‍ വ്യാ​പാ​ര​ങ്ങ​ളി​ല്‍ ഡി​ജി​റ്റ​ല്‍ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50 ശ​ത​മാ​ന​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് ഈ ​രം​ഗ​ത്തെ ഗ​വേ​ഷ​ണ ഏ​ജ​ന്‍സി​ക​ള്‍ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

നാ​ട്ടി​ൻ​പ്പു​റം മു​ത​ല്‍ വ​ന്‍കി​ട മെ​ട്രൊ ന​ഗ​ര​ങ്ങ​ളി​ല്‍ വ​രെ ഡി​ജി​റ്റ​ല്‍ പ​ര്‍ച്ചേ​സ് മു​ത​ല്‍ ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് വ​രെ കൂ​ടു​ത​ല്‍ പ്ര​ചാ​രം നേ​ടു​ക​യാ​ണ്. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് രാ​ജ്യ​ത്തെ ആ​ക്റ്റീ​വ് ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 35 കോ​ടി ക​വി​ഞ്ഞു. വി​വി​ധ ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ല​ധി​ക​മാ​ണെ​ന്നും ഇ​വ​രു​ടെ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ ഉ​പ​യോ​ഗ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​കാ​ന്‍ ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് വി​പ​ണി ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. ന​ട​പ്പു​വ​ര്‍ഷം ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള മൂ​ന്ന് മാ​സ​ക്കാ​ല​യ​ള​വി​ല്‍ സ്വ​കാ​ര്യ ഉ​പ​യോ​ഗം 2.4 ല​ക്ഷം കോ​ടി ഡോ​ള​ര്‍ ക​വി​യു​മെ​ന്നും റി​പ്പോ​ര്‍ട്ട് പ്ര​വ​ചി​ക്കു​ന്നു.

ധ​ന​കാ​ര്യ, ട്രാ​വ​ല്‍, ഇ​ൻ​ഷ്വ​റ​ന്‍സ്, എ​ന്‍റ​ര്‍ടെ​യ്‌​ന്‍മെ​ന്‍റ് വി​പ​ണി​ക​ളി​ലാ​ണ് ഡി​ജി​റ്റ​ല്‍ സാ​ധ്യ​ത​ക​ള്‍ വ​ലി​യ തോ​തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. പു​തി​യ ഉ​പ​യോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തു മു​ത​ല്‍ സേ​വ​ന​ങ്ങ​ളു​ടെ പ്രോ​സ​സി​ങ്ങി​നും പേ​യ്മെ​ന്‍റി​നു​മെ​ല്ലാം ഡി​ജി​റ്റ​ല്‍ സാ​ധ്യ​ത​ക​ളാ​ണ് ഈ ​മേ​ഖ​ല​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഭ​ക്ഷ്യ, വ​സ്ത്ര വി​പ​ണി​ക​ളെ​ല്ലാം അ​തി​വേ​ഗം ഡി​ജി​റ്റ​ലാ​യി മാ​റു​ക​യാ​ണെ​ന്നും വി​ല​യി​രു​ത്തു​ന്നു.

രാ​ജ്യ​ത്തെ ഡി​ജി​റ്റ​ല്‍ പെ​യ്മെ​ന്‍റ് വി​പ​ണി അ​ടു​ത്ത മൂ​ന്ന് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ മൂ​ന്നി​ര​ട്ടി വ​ർ​ധി​ച്ച് പ​ത്ത് ല​ക്ഷം കോ​ടി ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ആ​ഗോ​ള ക​ണ്‍സ​ള്‍ട്ട​ന്‍സി ഗ്രൂ​പ്പാ​യ ബോ​ണ്‍സ​ണി​ന്‍റെ പ​ഠ​ന റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ പ്ര​തി​വ​ര്‍ഷം മൂ​ന്ന് ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ള്‍ അ​തി​വേ​ഗം ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റു​ക​ളി​ലേ​ക്ക് മാ​റി​യ​തോ​ടെ ക്യാ​ഷ് ഇ​ട​പാ​ടു​ക​ള്‍ കു​ത്ത​നെ കു​റ​യു​ക​യാ​ണെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

പേ​യ്മെ​ന്‍റ് ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​യ ഗൂ​ഗ്‌​ള്‍ പേ, ​ഫോ​ണ്‍ പേ, ​പേ​ടി​എം തു​ട​ങ്ങി​യ​വ​യു​ടെ വി​പ​ണി വി​ഹി​തം ഓ​രോ വ​ര്‍ഷ​വും പ​ത്ത് ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് ഉ​യ​രു​ന്ന​ത്. ആ​ധാ​റി​നെ മൊ​ബൈ​ല്‍ ന​മ്പ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ണ​മാ​കു​ന്ന​തോ​ടെ ഡി​ജി​റ്റ​ല്‍ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും ഏ​റെ വ​ള​ര്‍ച്ച നേ​ടു​മെ​ന്ന് ബാ​ങ്കി​ങ് രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?