3 വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ് 
Business

3 വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ പശുക്കൾക്കും ഇൻഷുറൻസ്

കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇരിങ്ങാലക്കുട: കേരളത്തിലെ എല്ലാ പശുക്കൾക്കും അടുത്ത മൂന്ന് സാമ്പത്തിക വർഷത്തിനുള്ളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അവർ വ്യക്തമാക്കി.

കല്ലേറ്റുംകരയിലുള്ള കേരള ഫീഡ്സ് ആസ്ഥാനത്ത് പശുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ഫീഡ്സാണ് ഇവിടെ സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഒമ്പത് ക്ഷീര കർഷകർക്ക് മന്ത്രി ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മന്ത്രി ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷയായിരുന്നു. കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, എംഡി ഡോ. ബി. ശ്രീകുമാർ, അസിസ്റ്റന്‍റ് ജനറൽ മാനെജർ ഉഷ പദ്മനാഭൻ, ആളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ജോജോ, ആർട്ട്കോ എംഡി സി.വി. മാത്യു തുടങ്ങിയവരും പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും