gold price today 
Business

കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണത്തിന് 2000 രൂപ കുറഞ്ഞു

കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് സ്വർണവില. സംസ്ഥാനത്ത് പവന് രണ്ടായിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 51,960 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില. ബജറ്റിന് മുൻപ് രാവിലെ സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് 2000 രൂപകൂടി കുറഞ്ഞത്. 275 രൂപകുറഞ്ഞ് ഗ്രാമിന് 6,495 രൂപയായി. രാവിലെ 53960 രൂപയായിരുന്നു പവൻ സ്വർണവില.

ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചിരുന്നു. ഇത് സ്വർണവിലയുടെ പ്രതിഫലനം ഉണ്ടാക്കുകയായിരുന്നു. പ്ലാറ്റിനത്തിന് മേലുള്ള കസ്റ്റംസ് തീരുവയില്‍ 6.4 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.

ജൂലൈ 17 സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരകായ 55,000 രൂപയിലേക്ക് എത്തിയിരുന്നു. മെയ് 20നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണം 55,120 രൂപയിലേക്ക് എത്തിയത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു