കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ വില 54,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 6760 രൂപയിലാണ് ഇന്ന് വ്യാപരം നടക്കുന്നത്.
വെള്ളിയാഴ്ച മുതൽ തുടർച്ചയായി മൂന്നു ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 18 ഗ്രാം സ്വർണത്തിനും ഇന്ന് 5 രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് ഇന്ന് 5,605 രൂപയായി.