ചരിത്രത്തിലിതാദ്യം!! 59,000 തൊട്ട് സ്വർണവില‌ 
Business

ചരിത്രത്തിലിതാദ്യം!! 59,000 തൊട്ട് സ്വർണവില‌

ഡോളറിന്‍റെ മൂല്യം വർധിച്ചതാണ് ഇപ്പോഴത്തെ വില വർധനയുടെ കാരണം

കൊച്ചി: വീണ്ടും റെക്കോഡിട്ട് സ്വർണവില. ചരിത്രത്തിലാദ്യമായി പവന് 59,000 രൂപയായി. ഇന്ന് ഒറ്റയടിക്ക് പവന് 480 രൂപയാണ് വർധിച്ചത്. ഗ്രാമിന് 7,375 രൂപ‍യായി.

ഡോളറിന്‍റെ മൂല്യം വർധിച്ചതാണ് ഇപ്പോഴത്തെ വില വർധനയുടെ കാരണം. ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും സ്വര്‍ണവില കുതിച്ചുയർന്ന് പുത്തന്‍ റെക്കോർഡുകളുണ്ടാക്കി. തൊട്ടു പിന്നാലെ ഒക്ടോബർ 19 ന് ആദ്യമായി സ്വര്‍ണവില 58000 കടന്നത്.

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ച വരെ സമയം അനുവദിച്ച് കോടതി