കൊച്ചി: സർവ്വ റെക്കോർഡുകളും തകർത്ത മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് (01/11/2024) പവന് ഒറ്റയടിക്ക് 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 59,080 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
3 ദിവസത്തിനിടെ 1000ത്തിലധികം രൂപ വര്‍ധിച്ച് പവന്‍ വില 60,000 ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണവില ഒറ്റയടിക്ക് ഇടിഞ്ഞത്.
ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 കടന്നത്. തൊട്ടു പിന്നാലെ ഒക്ടോബർ 19 ന് ആദ്യമായി സ്വര്‍ണവില 58,000 വും അതു കടന്ന് ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 59,000 എത്തി നിന്നു. പിന്നീടുള്ള ദിവസങ്ങളിലും സ്വർണവില ഉയരുന്നതായാണ് കണ്ടതെങ്കിലും നവംബർ 1ന് വില ഇടിഞ്ഞു.
ഒക്ടോബർ 28 - 58,520
ഒക്ടോബർ 29 - 59,000
ഒക്ടോബർ 30 - 59,520
ഒക്ടോബർ 31 - 59,640
നവംബർ 01 - 59,080