സ്വര്‍ണവിലയില്‍ നേരിയ ഇടിവ് 
Business

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

7,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് (09/11/2024) പവന് ഒറ്റയടിക്ക് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 59,000 എത്തിയത്. പവന്‍ വില 60,000 ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വര്‍ണവില ഇടിഞ്ഞു തുടങ്ങിയത്. വ്യാഴാഴ്ച 1300 രൂപയുടെ കനത്ത ഇടിവിന് ശേഷം വെള്ളിയാഴ്ച തിരിച്ചുകയറിയ സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.

  • ഒക്ടോബർ 31 - 59,640 (+)

  • നവംബർ 01 - 59,080 (-)

  • നവംബർ 02 - 58,960 (-)

  • നവംബർ 03 - 58,960

  • നവംബർ 04 - 58,960

  • നവംബർ 05 - 58,840 (-)

  • നവംബർ 06 - 58,920 (+)

  • നവംബർ 07 - 57,600 (-)

  • നവംബർ 08 - 58,280 (+)

  • നവംബർ 09 - 58,200 (-)

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത