കൊച്ചി: സർവ്വ റെക്കോർഡുകളും തകർത്ത മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്ന് (05/11/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 59,000 എത്തിയത്. പവന്‍ വില 60,000 ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വര്‍ണവില ഇടിഞ്ഞു തുടങ്ങിയത്.
5 ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഇന്ന് 1 രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വില 102 രൂപയാണ്
ഒക്ടോബർ 31 - 59,640
നവംബർ 01 - 59,080
നവംബർ 02 - 58,960
നവംബർ 03 - 58,960
നവംബർ 04 - 58,960
നവംബർ 05 - 58,840