സ്വര്‍ണവില വീണ്ടും 57,000 കടന്നു 
Business

സ്വര്‍ണവില വീണ്ടും 57,000 കടന്നു

ഒരാഴ്ചയ്ക്കിടെ പവന് 1700 രൂപയോളം വര്‍ധിച്ചു.

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും വർധിച്ച് വീണ്ടും 57,000 കടന്നു. ഇന്ന് (21-11-2024) പവന് 240 രൂപ കൂടി വര്‍ധിച്ചതോടെ ഒരു പവന്‍ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,160 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച സമയത്താണ് വില വീണ്ടും ഇടിഞ്ഞത്. പിന്നീട് 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

പിന്നീട് സ്വർണവില തിരിച്ചുക്കയറി, ഒരാഴ്ചയ്ക്കിടെ പവന് 1700 രൂപയോളം വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമെരിക്കന്‍ പ്രസിഡന്‍റ തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും ഇടിയാന്‍ തുടങ്ങിയത്. നിലവിൽ അന്താരാഷ്ട്ര വിപണിയിലും സ്വർണ വില കൂടുകയാണ്.

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി