സ്വര്‍ണവില കുതിപ്പ് തുടരുന്നു; 6 ദിവസം കൊണ്ട് 2,900 രൂപയുടെ വർധന file
Business

സ്വര്‍ണവില കുതിപ്പ് തുടരുന്നു; 6 ദിവസം കൊണ്ട് 2,900 രൂപയുടെ വർധന

വീണ്ടും 58000 കടന്ന് സ്വർണവില

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് (21/11/2024) പവന് 600 രൂപ കടന്ന് ഒരു പവന്‍ സ്വർണത്തിന്‍റെ വില 58,400ല്‍ എത്തി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7300 ആയി. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു പവന്‍ വില. രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വില കഴിഞ്ഞ 6 ദിവസം കൊണ്ട് 2900 രൂപയാണ് ഇതോടെ തിരിച്ചു കയറിയത്.

അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നതോടെയാണ് കേരളത്തിലെ വിപണിയിലെ സ്വർണവില 58000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ