സ്വർണവില മുന്നേറ്റം തുടരുന്നു; വീണ്ടും വര്‍ധന 
Business

സ്വർണവിലയിൽ മുന്നേറ്റം തുടരുന്നു; വീണ്ടും വര്‍ധന

3 ദിവസം കൊണ്ട് സ്വര്‍ണവില 1000ലധികം രൂപയാണ് വര്‍ധിച്ചത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 60,000 ലക്ഷ്യം വച്ചുള്ള മുന്നേറ്റം തുടരുന്നു. ഇന്ന് (31/10/2024) പവന് 120 വര്‍ധിച്ച് 59,640 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7,440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വര്‍ണവില 1000ലധികം രൂപയാണ് വര്‍ധിച്ചത്. ഒക്ടോബർ 29 നാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. കഴിഞ്ഞ വര്‍ഷം ഒക്റ്റോബര്‍ 29ന് പവന്‍ വില 45,920 രൂപയായിരുന്നു. ഗ്രാമിന് 5,740 രൂപയും. അമെരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമായതുമാണ് സ്വര്‍ണത്തിന് കരുത്തായത്.

സാമ്പത്തിക, രാഷ്‌ട്രീയ പ്രതിസന്ധിക്കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് ലോകമെമ്പാടുമുള്ള ഫണ്ടുകള്‍ സ്വര്‍ണത്തെ വിലയിരുത്തുന്നത്. ലോകം വീണ്ടുമൊരു മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ ആദ്യത്തോടെ രാജ്യാന്തര വിപണിയിലെ വില 2,800 ഡോളറിലെത്തുമെന്നാണ് പ്രവചനം. ഇതോടെ കേരളത്തിലും പവന്‍ വില 60,000 രൂപയിലെത്തും.

ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ കനക്കും; ഓറഞ്ച് അലർട്ട്

ചിറ്റൂരിൽ നിന്നും 70 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്ത് എക്സൈസ്; പ്രതികൾക്കായി അന്വേഷണം

ഇന്ത‍്യ എ ടീമിന് ബാറ്റിങ് തകർച്ച; ഓസ്ട്രേലിയയും വിയർക്കുന്നു

ബാന്ധവ്ഗഡ് വനത്തിൽ 2 ദിവസത്തിനിടെ ചരിഞ്ഞത് 8 ആനകൾ; അന്വേഷണം തുടങ്ങി

കത്ത് ഉണ്ടെന്നുള്ളത് യഥാർഥ‍്യം, എന്നാൽ അതിനിപ്പോ പ്രസക്തിയില്ല; കെ.മുരളീധരൻ