Business

ഇന്ത്യൻ വാഹന കമ്പനികൾക്ക് വൻ കുതിപ്പ്

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് വിൽപനയിൽ മുൻപന്തിയിലെത്തി

കൊച്ചി: ഉത്തരേന്ത്യൻ വിപണിയിലെ സാമ്പത്തിക മുന്നേറ്റത്തിന്‍റെ കരുത്തിൽ ഇന്ത്യൻ വാഹന കമ്പനികൾ മികച്ച നേട്ടമുണ്ടാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക, ഗ്രാമീണ മേഖലകളിലും പൊതു, സ്വകാര്യ മേഖലകളിൽ നിക്ഷേപത്തിലുണ്ടാകുന്ന വർധന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപഭോക്താക്കളുടെ വാങ്ങൽശേഷി വർധിപ്പിക്കുകയാണ്.

രാജ്യത്തെ വാഹന വിൽപനയിൽ മികച്ച പ്രകടനവുമായി ദീർഘകാലമായി പിന്നാക്കവസ്ഥയിലായിരുന്ന ഉത്തർപ്രദേശും മഹാരാഷ്‌ട്രയും ഗുജറാത്തും അതിവേഗം മുന്നിലെത്തുകയാണെന്ന് വാഹന നിർമാതാക്കളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ഉത്തർപ്രദേശ് വിൽപനയിൽ മുൻപന്തിയിലെത്തി. സൊസറൈ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൽ മാനുഫാക്ചേഴ്സ് അസോസിയേഷന്‍റെ കണക്കുകളനുസരിച്ച് മൊത്തം 8,22,472 വാഹനങ്ങൾ മൂന്ന് മാസത്തിനിടെ ഉത്തർപ്രദേശിൽ വിറ്റഴിച്ചു. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ എന്നിവയുൾപ്പെടെയാണിത്. 6,88,192 വാഹനങ്ങളുടെ വിൽപനയുമായി മഹാരാഷ്‌ട്രയാണ് രണ്ടാം സ്ഥാനത്ത്.

4,21,026 വാഹനങ്ങളുടെ വിൽപന നേടി ഗുജറാത്ത് മൂന്നാം സ്ഥാനത്തുണ്ട്. തമിഴ്നാടാണ് വിൽപനയിൽ നാലാം സ്ഥാനത്തുള്ളതെന്നും വാഹന നിർമാതാക്കളുടെ കണക്കുകളിൽ പറയുന്നു. അവലോകന കാലയളവിൽ ഉത്തർപ്രദേശിൽ 23,859 മുച്ചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. മുച്ചക്ര വാഹനങ്ങളുടെ വിൽപനയിൽ മഹാരാഷ്‌ട്രയും ഗുജറാത്തും ബിഹാറുമാണ് അടുത്ത സ്ഥാനങ്ങളിൽ.

ഇരുചക്ര വാഹനങ്ങളിൽ 6,73,962 യൂണിറ്റുകളുടെ വിൽപനയുമായി ഉത്തർപ്രദേശ് ഒന്നാം സ്ഥാനം നേടി. മഹാരാഷ്‌ട്രയിൽ 5,15,612 ഇരുചക്ര വാഹനങ്ങളാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ വിറ്റഴിച്ചത്. മദ്ധ്യപ്രദേശിൽ ഇക്കാലയളവിൽ 3,35,478 ഇരുചക്രവാഹനങ്ങളുടെ വിൽപന നടന്നു. തമിഴ്നാട് 3,24,918 വാഹനങ്ങളുടെ വിൽപനയുമായി മൂന്നാം സ്ഥാനം നേടി. അതേസമയം യാത്രാവാഹനങ്ങളുടെ വിൽപനയിൽ 1,21,030 യൂണിറ്റുകളുടെ വിൽപനയുമായി മഹാരാഷ്‌ട്ര ഒന്നാം സ്ഥാനം നേടി. ഉത്തർപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?