സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്
ചെമ്മീന്‍ 
Business

സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോഡ്

കൊച്ചി: ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകാല റെക്കോഡിട്ടു. 60,524 കോടി രൂപ വില വരുന്ന 17.82 ലക്ഷം ടണ്‍ സമുദ്രോത്പന്നങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റി അയച്ചത്. അമെരിക്കയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ വാങ്ങിയതെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളില്‍ ചെമ്മീൻ തന്നെയാണ് താരം. മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,013 കോടി രൂപയുടെ ശീതീകരിച്ച ചെമ്മീനാണ് കയറ്റി അയച്ചത്. മുന്‍വര്‍ഷവും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത സമുദ്ര വിഭവം ചെമ്മീന്‍ തന്നെയാണ്.

7,16,004 ടണ്‍ ചെമ്മീനാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റി അയച്ചത്. അമെരിക്കയിലേക്കായിരുന്നു ഏറ്റവും കൂടുതല്‍. 2.98 ലക്ഷം ടണ്‍ ചെമ്മീനാണ് അമെരിക്ക ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ചൈന 1.49 ലക്ഷം ഇറക്കുമതി ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ 89,697 ടണ്‍ വാങ്ങി.

ക്രിമിനൽ കേസുകളിൽ ഇനി 'ഇന്ത്യൻ നിയമം'

ജനങ്ങൾക്കിടയിൽ പരിഹാരക്രിയ ചെയ്യാൻ സിപിഎം തീരുമാനം

തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്: രണ്ടു പേർ അറസ്റ്റിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ പാരിതോഷികം

ഗവർണർക്കെതിരേ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് വൻതുക