പ്രതീകാത്മക ചിത്രം. 
Business

ഡോളർരഹിത വ്യാപാരത്തിന് ഇന്ത്യയും യുഎഇയും

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ഡോ​ള​ര്‍ ഒ​ഴി​വാ​ക്കി പ്രാ​ദേ​ശി​ക നാ​ണ​യ​ങ്ങ​ളി​ല്‍ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സും (യു​എ​ഇ) ധാ​ര​ണ​യി​ലെ​ത്തി. ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി ഇ​ട​പാ​ടു​ക​ള്‍ പ​ര​മാ​വ​ധി രൂ​പ​യി​ലും യു​എ​ഇ ദി​ര്‍ഹ​ത്തി​ലും സെ​റ്റി​ല്‍മെ​ന്‍റ് ന​ട​ത്താ​വു​ന്ന രീ​തി​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ബാ​ങ്കു​ക​ള്‍ സം​വി​ധാ​ന​മൊ​രു​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ ഇ​ന്ത്യ​ന്‍ രൂ​പ​യി​ലും യു​എ​ഇ ദി​ര്‍ഹ​ത്തി​ലും പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു ഫ്രെ​യിം​വ​ര്‍ക്കി​ന് റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യും യു​എ​ഇ സെ​ന്‍ട്ര​ല്‍ ബാ​ങ്കും ര​ണ്ട് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വെ​ച്ചു. ഇ​തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ല്‍ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളാ​യ യു​ണൈ​റ്റ​ഡ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ര്‍ഫെ​യ്സും (യു​പി​ഐ) യു​എ​ഇ​യു​ടെ ഇ​ന്‍സ്റ്റ​ന്‍റ് പേ​യ്മെ​ന്‍റ് ഇ​ന്‍റ​ര്‍ഫെ​യി​സു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

ക​റ​ന്‍റ് അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ളും ക്യാ​പി​റ്റ​ല്‍ അ​ക്കൗ​ണ്ട് ഇ​ട​പാ​ടു​ക​ളും രൂ​പ​യി​ലും ദി​ര്‍ഹ​ത്തി​ലും ന​ട​ത്താ​നാ​കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തെ​ന്ന് റി​സ​ര്‍വ് ബാ​ങ്ക് വ​ക്താ​ക്ക​ള്‍ പ​റ​യു​ന്നു. പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ​യും യു​എ​ഇ​യു​ടെ​യും ക​യ​റ്റു​മ​തി ഇ​റ​ക്കു​മ​തി ഇ​ട​പാ​ടു​ക​ളി​ല്‍ തു​ക അ​താ​ത് രാ​ജ്യ​ത്തി​ന്‍റെ ക​റ​ന്‍സി​യി​ല്‍ ന​ട​ത്താ​നാ​കും. രാ​ജ്യാ​ന്ത​ര ക​ച്ച​വ​ട​ങ്ങ​ളി​ലെ സ​ങ്കീ​ര്‍ണ​ത​യും കാ​ല​താ​മ​സ​വും ഒ​രു പ​രി​ധി വ​രെ കു​റ​യ്ക്കാ​ന്‍ പു​തി​യ സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ക്ക് അ​തി​വേ​ഗം നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കാ​നു‌​മാ​കും.

അ​തേ​സ​മ​യം പു​തി​യ ഡ​യ​റ​ക്റ്റ് സെ​റ്റി​ല്‍മെ​ന്‍റ് പ്ര​വാ​സി​ക​ളു​ടെ വ​രു​മാ​ന​ത്തി​ല്‍ ക​ന​ത്ത ഇ​ടി​വു​ണ്ടാ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. ഡോ​ള​റി​ന്‍റെ ശ​ക്തി കൂ​ടി​നി​ല്‍ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലെ വ​രു​മാ​നം ഇ​ന്ത്യ​ക്കാ​ര്‍ക്ക് വ​ന്‍ നേ​ട്ട​മാ​കു​ന്ന​ത്. ഡോ​ള​ര്‍ ക​ണ്‍വേ​ര്‍ഷ​ന്‍ ഒ​ഴി​വാ​കു​ന്ന​തോ​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​ന്‍ മാ​റ്റ​മു​ണ്ടാ​യേ​ക്കാം. അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ​ന്‍ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് രൂ​പ​യി​ല്‍ വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ കൂ​ടു​ത​ല്‍ വി​ദേ​ശ ബാ​ങ്കു​ക​ള്‍ ഒ​രു​ങ്ങു​ക​യാ​ണ്.

നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​മെ​രി​ക്ക​യി​ലെ ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് തു​ട​ര്‍ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് ഉ​യ​ര്‍ത്തി​യ​തോ​ടെ ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ള്‍ക്കെ​തി​രെ ഡോ​ള​ര്‍ അ​സാ​ധാ​ര​ണ​മാ​യി ശ​ക്തി പ്രാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ മൂ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ നി​ക്ഷേ​പ ശേ​ഖ​ര​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​തി​നാ​ലാ​ണ് പ​ല ബാ​ങ്കു​ക​ളും ബ​ദ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ തേ​ടു​ന്ന​ത്.

ശ്രീ​ല​ങ്ക, റ​ഷ്യ, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ​ല ബാ​ങ്കു​ക​ളും നി​ല​വി​ല്‍ രൂ​പ ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​ര ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബം​ഗ്ലാ​ദേ​ശ്, ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി ഇ​ട​പാ​ടു​ക​ള്‍ രൂ​പ​യി​ല്‍ സെ​റ്റി​ല്‍മെ​ന്‍റ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്.

അ​മെ​രി​ക്ക​ന്‍ ഡോ​ള​റി​ലു​ള്ള അ​മി​ത ആ​ശ്ര​യ​ത്വം കു​റ​യ്ക്കാ​നും വി​ദേ​ശ വ്യാ​പാ​രം കൂ​ടു​ത​ല്‍ ലാ​ഭ​ക്ഷ​മ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ബം​ഗ്ലാ​ദേ​ശി​ലെ ര​ണ്ട് പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ രൂ​പ​യി​ലു​ള്ള സെ​റ്റി​ല്‍മെ​ന്‍റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം ക​ട​ന്നി​രു​ന്നു.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ