Indian financial sector to new heights 
Business

പുതിയ ഉയരങ്ങളിലേക്ക് ഇന്ത്യൻ സാമ്പത്തിക മേഖല

കൊച്ചി: ഓഹരി വിപണിയുടെയും വ്യാപാര, വ്യവസായ മേഖലകളുടെയും കരുത്തിൽ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഇന്നലെ ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസവും മികച്ച മുന്നേറ്റവുമാതി പുതിയ ഉയരങ്ങൾ കീഴടക്കി. കയറ്റുമതി മേഖലയിലും മാന്ദ്യ സാഹചര്യങ്ങൾ മറികടന്ന് ഇന്ത്യ മികച്ച വളർച്ച നേടുകയാണ്. ഇതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി നവംബറിൽ ഗണ്യമായി കുറഞ്ഞു. വ്യാവസായിക ഉത്പാദനത്തിൽ സെപ്തംബറൽ ഇന്ത്യ മികച്ച വളർച്ച നേടിയിരുന്നു.

നിക്ഷേപകർ വൻ ആവേശത്തോടെ വിപണയിൽ സജീവമായതോടെ സെൻസെക്സും നിഫ്റ്റിയും ഇന്നലെയും വൻ മുന്നേറ്റം കാഴ്ചവച്ചു. ബോംബെ ഓഹരി സൂചിക 969.55 പോയിന്‍റ് ഉയർന്ന് 71,483.7ൽ അവസാനിച്ചു. ദേശീയ സൂചിക 273.95 പോയിന്‍റ് കുതിപ്പോടെ 21,456.6 ൽ എത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് ബോംബെ സൂചിക 900 പോയിന്‍റിലധികം കൂടുന്നത്. ആഗോള മേഖലയിലെ അനുകൂല ചലനങ്ങളും രൂപയുടെ കരുത്തും നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചു. ആഭ്യന്തര, നിക്ഷേപകർക്കൊപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങളും ആവേശത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. പ്രധാന മേഖലകളിലെ ഓഹരികളെല്ലാം വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്.

വിദേശ വ്യാപാര മേഖലയിലും ഇന്ത്യ ചരിത്ര മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. നവംബറിൽ ഇന്ത്യയുടെ വ്യാപാരകമ്മി കുത്തനെ കുറയുന്നത് ആഭ്യന്തര സാമ്പത്തിക മേഖലയുടെ മികച്ച വളർച്ചയുടെ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു. 

ആഭ്യന്തര ഉത്പാദനത്തിലെ മെച്ചപ്പെട്ടതോടെ നവംബറിൽ ഇന്ത്യയുടെ ഇറക്കുമതി കുത്തനെ കുറഞ്ഞു. ഇക്കാലത്ത് ഇറക്കുമതി 4.3 ശതമാനം കുറഞ്ഞ് 5448 കോടി ഡോളറിലെത്തി. സെപ്തംബറിൽ 5695 കോടി ഡോളറായിരുന്ന ഇറക്കുമതിയാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ കയറ്റുമതിയിൽ നവംബറിൽ നേരിയ കുറവ് മാത്രമാണുണ്ടായത്.

കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് കയറ്റുമതി 2.8 ശതമാനം കുറഞ്ഞ് 3,390 കോടി ഡോളറിലെത്തി. ഇതോടെ രാജ്യത്തെ വ്യാപാര കമ്മി 2,058 കോടി ഡോളറായി താഴ്ന്നു. ഏപ്രിൽ മുതൽ നവംബർ വരെയുള്ള 8 മാസത്തിൽ കയറ്റുമതി 6.51 ശതമാനം കുറഞ്ഞ് 27,880 കോടി ഡോളറിലെത്തി. ഇക്കാലയളവിൽ ഇറക്കുമതി 8.67 ശതമാനം ഇടിഞ്ഞ് 44,515 കോടി ഡോളറിലെത്തി.

അതിഷി മര്‍ലേന പുതിയ ഡൽഹി മുഖ്യമന്ത്രി

ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ; പ്രതിരോധ മരുന്നുകള്‍ നല്‍കി നിരീക്ഷിക്കും: ആരോഗ്യമന്ത്രി

നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം

ആശ്വാസം; സ്വര്‍ണവിലയില്‍ ഇടിവ്; വീണ്ടും 55,000 ത്തിൽ താഴെ

പിൻഗാമിയാര്? അതിഷി മുതൽ സുനിത വരെ; പ്രഖ്യാപനം 12 മണിക്ക്