Loyalty program concept Image by pch.vector on Freepik
Business

ലോയൽറ്റി പോയിന്‍റുകളെക്കുറിച്ച് കൂടുതലറിയണം

ലോ​യ​ല്‍റ്റി പോ​യി​ന്‍റു​ക​ള്‍ ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ വി​മാ​ന യാ​ത്രി​ക​ര്‍ക്ക് ധാ​ര​ണ കു​റ​വെ​ന്ന് ട്രാ​വ​ല്‍ ടെ​ക് സ്ഥാ​പ​ന​മാ​യ ഐ​ബി​എ​സ് സോ​ഫ്റ്റ്‌​വെ​യ​ര്‍ സ​ര്‍വെ

തി​രു​വ​ന​ന്ത​പു​രം: ലോ​യ​ല്‍റ്റി പോ​യി​ന്‍റു​ക​ള്‍ ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ വി​മാ​ന യാ​ത്രി​ക​ര്‍ക്ക് ധാ​ര​ണ കു​റ​വെ​ന്ന് ട്രാ​വ​ല്‍ ടെ​ക് സ്ഥാ​പ​ന​മാ​യ ഐ​ബി​എ​സ് സോ​ഫ്റ്റ്‌​വെ​യ​ര്‍ സ​ര്‍വെ.

വി​മാ​ന യാ​ത്രി​ക​രി​ല്‍ 63 ശ​ത​മാ​ന​വും എ​യ​ര്‍ലൈ​ന്‍ ലോ​യ​ല്‍റ്റി പ്രോ​ഗ്രാ​മി​ല്‍ (എ​എ​ല്‍പി) അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും ലോ​യ​ല്‍റ്റി പോ​യി​ന്‍റ് ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ പി​റ​കോ​ട്ടാ​ണെ​ന്ന് സ​ർ​വെ വെ​ളി​പ്പെ​ടു​ത്തു​ന്നു. സിം​ഗ​പ്പൂ​ര്‍, ഹോ​ങ്കോ​ങ്, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ഴി​ഞ്ഞ 18 മാ​സ​ത്തി​നി​ടെ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത 1500 യാ​ത്ര​ക്കാ​രി​ലാ​ണ് സ​ർ​വെ ന​ട​ത്തി​യ​ത്.

പ്ര​തി​ക​രി​ച്ച​വ​രി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ബി​സി​ന​സ് യാ​ത്രി​ക​രും ഉ​ള്‍പ്പെ​ടു​ന്ന 63 ശ​ത​മാ​നം എ​യ​ര്‍ലൈ​ന്‍ ലോ​യ​ല്‍റ്റി പ്രോ​ഗ്രാ​മു​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ്. ബാ​ക്കി​യു​ള്ള​വ​ര്‍ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് (44%), വ​സ്ത്ര ബ്രാ​ന്‍ഡ് (36), ഭ​ക്ഷ​ണ​ശാ​ല (33) സ്കീ​മു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​ണ്. എ​യ​ര്‍ലൈ​ന്‍ ലോ​യ​ല്‍റ്റി പ്രോ​ഗ്രാ​മു​ക​ള്‍ വ്യാ​പ​ക​മാ​യി സ്വീ​ക​രി​ച്ചി​ട്ടും പ​കു​തി​യി​ല​ധി​കം പോ​യി​ന്‍റു​ക​ള്‍ എ​വി​ടെ നി​ന്ന് റി​ഡീം ചെ​യ്യാ​മെ​ന്ന് അ​റി​വി​ല്ലാ​ത്ത​തി​നാ​ല്‍ 56 ശ​ത​മാ​നം പേ​ര്‍ക്ക് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​ന്നി​ല്ല. സിം​ഗ​പ്പൂ​രി​ലും യു​എ​ഇ​യി​ലും ഈ ​ക​ണ​ക്ക് 64 ശ​ത​മാ​ന​മാ​ണ്.

ലോ​യ​ല്‍റ്റി പ്രോ​ഗ്രാ​മി​ല്‍ ഒ​രി​ക്ക​ലും അം​ഗ​മാ​യി​ട്ടി​ല്ലാ​ത്ത​വ​രോ അം​ഗ​ത്വ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രോ ആ​യ 37% സ​ര്‍വെ​യോ​ട് പ്ര​തി​ക​രി​ച്ച​ത് ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ്. പോ​യി​ന്‍റു​ക​ള്‍ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന ധാ​ര​ണ​യാ​ണ് ലോ​യ​ല്‍റ്റി പ്രോ​ഗ്രാ​മു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​മാ​യി 23% പേ​ര്‍ പ്ര​തി​ക​രി​ച്ച​ത്. സിം​ഗ​പ്പൂ​രി​ല്‍ ഇ​ത് 33 ശ​ത​മാ​ന​മാ​ണ്. ഇ​തി​ന​കം ലോ​യ​ല്‍റ്റി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത 58 ശ​ത​മാ​നം പേ​ര്‍ ഭാ​വി​യി​ല്‍ ഇ​ത് പ​രീ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ത് 26-35 വ​യ​സ് പ്രാ​യ​മു​ള്ള​വ​രി​ല്‍ 67 ശ​ത​മാ​ന​വും, യു​എ​ഇ മേ​ഖ​ല​യി​ല്‍ 64 ശ​ത​മാ​ന​വും ആ​ണ്. ഭാ​വി​യി​ല്‍ ലോ​യ​ല്‍റ്റി പ്രോ​ഗ്രാ​മു​ക​ള്‍ പ​രീ​ക്ഷി​ക്കാ​ന്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന ഹോ​ങ്കോ​ങ്ങു​കാ​ര്‍ 46% മാ​ത്ര​മാ​ണ്. ഈ​സി ചെ​ക്ക്-​ഇ​ന്നു​ക​ളും (46%) ക്യാ​ബി​ന്‍ ക്ലാ​സ് അ​പ്ഗ്രേ​ഡു​ക​ളും (44%) പു​തു​താ​യി സൈ​ന്‍ അ​പ്പ് ചെ​യ്യാ​ന്‍ ത​യാ​റാ​കു​ന്ന​തി​നു​ള്ള ര​ണ്ട് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്.

ലോ​യ​ല്‍റ്റി സ്കീ​മു​ക​ളു​ടെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് യാ​ത്രി​ക​രെ ബോ​ധ​വാ​ന്മാ​രാ​ക്കേ​ണ്ട​ത് എ​യ​ര്‍ലൈ​നു​ക​ളു​ടെ ചു​മ​ത​ല​യാ​ണെ​ന്നും അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ക്ക് ക്ല​ബി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള താ​ത്പ​ര്യം ന​ഷ്ട​പ്പെ​ടു​മെ​ന്നും ഐ​ബി​എ​സ് ലോ​യ​ല്‍റ്റി സൊ​ല്യൂ​ഷ​ന്‍സ് വൈ​സ് പ്ര​സി​ഡ​ന്‍റും മേ​ധാ​വി​യു​മാ​യ മാ​ര്‍ക്ക​സ് പ​ഫ​ര്‍ പ​റ​ഞ്ഞു. വി​ഐ​പി ലോ​ഞ്ചു​ക​ളും ക്ലാ​സ് അ​പ്ഗ്രേ​ഡു​ക​ളും അ​തി​ശ​യ​ക​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍ പോ​യി​ന്‍റ് ബാ​ങ്ക് എ​ങ്ങ​നെ കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്ന​തി​ല്‍ അം​ഗ​ങ്ങ​ള്‍ക്ക് അ​റി​വി​ല്ലെ​ങ്കി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​പ്ര​സ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ