issk 2024 
Business

അന്താരാഷ്ട്ര കായിക ഉച്ചകോടി: ഓൺലൈൻ സെമിനാറുകൾക്ക് തുടക്കമായി

തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ഓൺലൈൻ കായിക സെമിനാർ പരമ്പരക്ക് തുടക്കമായി. സ്പോർട്സ് എക്സലൻസ്, സ്പോർട്സ് സയൻസ്, ലീഗുകൾ, എൻജിനിയറിങ്ങ്, പെർഫോർമൻസ്, റൂട്ട്ലെവൽ ഡവലപ്മെൻ്റ്, കോച്ചിങ്ങ്, ട്രെയിനേഴ്സ് ട്രെയിനിങ് തുടങ്ങിയ വിഷയങ്ങളിലാണ് ജനുവരി 5 മുതൽ 19 വരെ സെമിനാർ പരമ്പര സംഘടിപ്പിക്കുന്നത്. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ വിവിധ വിദഗ്ധരാണ് സെമിനാറുകൾ നയിക്കുക.

ബെൽജിയൻ കോച്ച് ബെൽജി മിഷെൽ ബ്രൂണിൻക്ക് നയിച്ച കളിക്കാരും കോച്ചും തമ്മിലുള്ള രസതന്ത്രം എന്ന വിഷയത്തിലാണ് ആദ്യ ദിവസത്തെ സെമിനാർ സംഘടിപ്പിച്ചത്. ഓരോ ദിവസത്തെയും സെമിനാറിന്റെ മീറ്റിംഗ് ലിങ്ക് www.issk.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

സംസ്ഥാനത്തെ കായിക രംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും, വികേന്ദ്രീകൃത പദ്ധതി ആസൂത്രണവും ലക്‌ഷ്യം വെച്ച് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിലാണ് സംസ്ഥാനത്തെ ആദ്യ കായിക ഉച്ചകോടി സംഘടിപ്പിക്കുന്നത്. 20 രാജ്യങ്ങളിൽ നിന്നും 100 നു മുകളിൽ സ്പോർട്സ് മേഖലയിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധർ പങ്കെടുക്കുന്ന 13 ഓളം കോൺഫെറൻസുകൾ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.

വിവിധ അക്കാദമിക് സെഷനുകൾ, പേപ്പർ പ്രസൻ്റേഷനുകൾ, ഇൻവെസ്റ്റർ മീറ്റ്, സ്റ്റാർട്ടപ്പ് പിച്ച് & ഷോക്കേസ്, സ്പോർട്സ് ഗുഡ്സ് & സർവീസസ് എക്സിബിഷൻ, ഡെമോൺസ്ട്രേഷനുകൾ, സ്പോർട്സ് ഫിലിം ഫെസ്റ്റിവൽ, കേരള സ്പോർട്സ് ആർക്കൈവ്, സ്പോർട്സ് കമ്യൂണിറ്റി നെറ്റ്‌വറക്കിങ്, സ്പോർട് ആർട്, സ്പോർട്സ് മ്യൂസിക് ബാൻഡ്, ലോഞ്ച് പാഡ്, സിഎസ്ആർ കണക്ട്, റൗണ്ട് ടേബിൾ, വൺ ടു വൺ മീറ്റുകൾ, മോട്ടോറാക്സ്, ഇ സ്പോർട്സ് അരീന തുടങ്ങിയവ സമ്മിറ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം