Raju Apsara, KVVES state president 
Business

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോൺക്ലേവ് തിരുവനന്തപുരത്ത്

''വന്‍കിട കുത്തകകളും ഇ-കൊമേഴ്‌സ് വ്യാപാരവും ചില്ലറ ഇടത്തരം വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ചു''

തിരുവനന്തപുരം: സംസ്ഥാനത്തെ ചില്ലറ - ഇടത്തരം വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനും അഭിപ്രായ രൂപീകരണത്തിലൂടെ സമഗ്രപരിഹാരം കാണാനും ലക്ഷ്യമിട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 24നും 25നും തിരുവനന്തപുരത്ത് ദേശീയ കോൺക്ലേവ് സംഘടിപ്പിക്കുന്നു. വെള്ളാറിലെ ഉദയ് സമുദ്ര ഹോട്ടലില്‍ നടക്കുന്ന കോൺക്ലേവ് ചൊവ്വാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ രാജു അപ്‌സര.

വന്‍കിട കുത്തകകളും ഇ-കൊമേഴ്‌സ് വ്യാപാരവും ചില്ലറ ഇടത്തരം വ്യാപാര മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്നും ഇതു മറികടക്കാന്‍ സമഗ്ര വ്യാപാര നയം വേണമെന്നും രാജു അപ്‌സര പറഞ്ഞു.

കോൺക്ലേവിന്‍റെ ഒന്നാം സെഷനിൽ പ്രൊഫസര്‍ ജസ്റ്റിന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടാം സെഷനില്‍ ഡോ. കെ. എന്‍. ഹരിലാല്‍ മുഖ്യാതിഥിയാവും. വൈകീട്ട് 3. 30ന് ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച 9ന് ആദ്യ സെഷനില്‍ മുന്‍ധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും. തുടര്‍ന്ന് 11ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. 2ന് നടക്കുന്ന അവസാന സെഷനില്‍ മാധ്യമപ്രവര്‍ത്തകനും, വ്‌ളോഗറും വാഹന വിപണി വിദഗ്ധനുമായ ബൈജു എം. നായര്‍ മുഖ്യാതിഥിയായിരിക്കും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?