മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടം നേടി ലുലു ഗ്രൂപ്പ്  
Business

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ഇടം നേടി ലുലു ഗ്രൂപ്പ്

ഗ്ലോബൽ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയർലൈൻ രണ്ടാം സ്ഥാനം നേടി.

ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസാണ് 2024ലെ മികച്ച കമ്പനികളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. പട്ടികയിലെ ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ് ലുലു. സുസ്ഥിര ഫാഷൻ മുൻനിർത്തിയുള്ള റീട്ടെയ്ൽ ബിസിനസുമായി അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്‍റ് കമ്പനിയാണ് പട്ടികയിൽ ഒന്നാമത്. ഗ്ലോബൽ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയർലൈൻ രണ്ടാം സ്ഥാനം നേടി.

സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഉപഭോക്തൃ സേവനം സുഗമമാക്കാൻ നടപ്പാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്. സംതൃപ്തരായ ഉപഭോക്താക്കൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാർക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാൻഡാക്കിയെന്ന് അറേബ്യൻ ബിസിനസ് വിലയിരുത്തി.

ചെയർമാൻ എം.എ യൂസഫലിയുടെ ദീർഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായകമായി എന്ന് അറേബ്യൻ ബിസിനസ് മാസിക അഭിപ്രായപ്പെട്ടു. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച റീട്ടെയ്ൽ ബ്രാൻഡായാണ് ലുലു ഗ്രൂപ്പ് പട്ടികയിൽ ഇടം നേടിയത്.

അടുത്തിടെയാണ് ലുലു റീറ്റെയ്ൽ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റിങ്ങ് നടപടികൾ ആരംഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ഐ പി ഒ യിലൂടെ ലഭിച്ചത്. 82000 റീട്ടെയിൽ സബ്സ്ക്രൈബേഴ്സോടെ യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കിയിരുന്നു. നവംബർ 14 നാണ് ലുലു ഐപിഒ ലിസ്റ്റിങ്ങ്.

പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ കമ്പനികൾ (റീജിയണൽ & ഗ്ലോബൽ) : എമ്മാർ പ്രോപ്രർട്ടീസ്, ഇത്തിഹാദ്, എത്തിസലാത്ത്, ഫ്ലൈ ദുബായ്, ആമസോൺ, ആരാംകോ, ഡു, സ്റ്റാൻഡേർഡ് ചാർട്ടേഡ്, വിസ മിഡിൽ ഈസ്റ്റ്, പെപ്പ്സികോ.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി