Business

മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ​ക്ക് പ്രി​യ​മേ​റു​ന്നു

ഓ​ഹ​രി വി​പ​ണി​യി​ല്‍ നേ​രി​ട്ട് നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ക്ക് ന​ഷ്ട സാ​ധ്യ​ത വ​ർ​ധി​ച്ച​താ​ണ് മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ള്‍ക്ക് പ്രി​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ചാ​ഞ്ചാ​ട്ടം രൂ​ക്ഷ​മാ​യ​തോ​ടെ നി​ക്ഷേ​പ​ക​ര്‍ മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളി​ലേ​ക്ക് വ​ന്‍ തോ​തി​ല്‍ പ​ണ​മൊ​ഴു​ക്കു​ന്നു. ആ​ഗോ​ള ധ​ന​വി​പ​ണി​യി​ല്‍ അ​നി​ശ്ചി​ത​ത്വം ശ​ക്ത​മാ​യ​തോ​ടെ ഓ​ഹ​രി വി​പ​ണി​യി​ല്‍ നേ​രി​ട്ട് നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍ക്ക് ന​ഷ്ട സാ​ധ്യ​ത വ​ർ​ധി​ച്ച​താ​ണ് മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ള്‍ക്ക് പ്രി​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

സെ​ക്യൂ​രി​റ്റീ​സ് ആ​ന്‍ഡ് എ​ക്സ്ചേ​ഞ്ച് ബോ​ര്‍ഡ് ഒ​ഫ് ഇ​ന്ത്യ​യു​ടെ (സെ​ബി) ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് ഫെ​ബ്രു​വ​രി​യി​ല്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ളി​ലേ​ക്ക് 15, 686 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണെ​ത്തി​യ​ത്. ജ​നു​വ​രി​യി​ല്‍ ഓ​ഹ​രി അ​ധി​ഷ്ഠി​ത മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ള്‍ക്ക് ല​ഭി​ച്ച നി​ക്ഷേ​പം 12547 കോ​ടി രൂ​പ​യാ​യി​രു​ന്നു. സെ​ക്റ്റ​റ​ല്‍, തീ​മാ​റ്റി​ക് ഫ​ണ്ടു​ക​ളി​ലേ​ക്കാ​ണ് വ​ലി​യ തോ​തി​ല്‍ നി​ക്ഷേ​പം ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ത്ത​രം ഫ​ണ്ടു​ക​ളി​ല്‍ 3,845 കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പ​ക​ര്‍ ക​ഴി​ഞ്ഞ മാ​സം മു​ട​ക്കി​യ​ത്.

ചെ​റു​കി​ട ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന ഫ​ണ്ടു​ക​ളി​ലേ​ക്ക് ക​ഴി​ഞ്ഞ മാ​സം എ​ത്തി​യ​ത് 2,400 കോ​ടി രൂ​പ​യാ​ണെ​ന്നും സെ​ബി​യു​ടെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ലാ​ര്‍ജ് ആ​ന്‍ഡ് മി​ഡ് കാ​പ് ഫ​ണ്ടു​ക​ളി​ല്‍ 1,600 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭി​ച്ചു. അ​തേ​സ​മ​യം കൃ​ത്യ​മാ​യി ലാ​ഭ​വി​ഹി​തം ന​ല്‍കു​ന്ന ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന ഫ​ണ്ടു​ക​ളി​ലേ​ക്ക് കേ​വ​ലം 486 കോ​ടി രൂ​പ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്.

സ​ര്‍ക്കാ​ര്‍ ക​ട​പ്പ​ത്ര​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടെ നി​ക്ഷേ​പി​ക്കു​ന്ന ഡെ​റ്റ് ഫ​ണ്ടു​ക​ളി​ല്‍ നി​ന്നും ഉ​പ​യോ​ക്താ​ക്ക​ള്‍ വ​ന്‍ തോ​തി​ല്‍ പ​ണം പി​ന്‍വ​ലി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ഡെ​റ്റ് ഫ​ണ്ടു​ക​ളി​ല്‍ നി​ന്നും 13,000 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് പു​റ​ത്തേ​ക്കൊ​ഴു​കി​യ​ത്. നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നാ​യി റി​സ​ര്‍വ് ബാ​ങ്ക് തു​ട​ര്‍ച്ച​യാ​യി പ​ലി​ശ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ട​പ്പ​ത്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം കു​റ​യു​ന്ന​താ​ണ് നി​ക്ഷേ​പ​ക​രെ വ​ല​യ്ക്കു​ന്ന​ത്. അ​മെ​രി​ക്ക​യി​ലെ ഫെ​ഡ​റ​ല്‍ റി​സ​ര്‍വ് വീ​ണ്ടും പ​ലി​ശ വ​ർ​ധി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റി​യ​തി​നാ​ല്‍ ക​ട​പ്പ​ത്ര വി​പ​ണി വ​ലി​യ അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

പ്ര​വ​ച​നാ​തീ​ത​മാ​യ രീ​തി​യി​ല്‍ ധ​ന​കാ​ര്യ വി​പ​ണി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​തി​നാ​ല്‍ നേ​രി​ട്ട് ഓ​ഹ​രി​ക​ളി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്ന് പ്ര​മു​ഖ ബ്രോ​ക്ക​ര്‍മാ​ര്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി ഓ​ഹ​രി വി​പ​ണി​യി​ല്‍ ചാ​ഞ്ചാ​ട്ടം രൂ​ക്ഷ​മാ​യ​തോ​ടെ ചെ​റു​കി​ട നി​ക്ഷേ​പ​ക​ര്‍ ക​ന​ത്ത ന​ഷ്ടം നേ​രി​ട്ടി​രു​ന്നു.

വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി​ക​ള്‍ വ​ന്‍ തോ​തി​ല്‍ വി​റ്റു​മാ​റി​യി​ട്ടും വി​പ​ണി ക​ന​ത്ത ത​ക​ര്‍ച്ച നേ​രി​ടാ​ത്ത​തി​നു പ്ര​ധാ​ന കാ​ര​ണം ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ക​രു​ടെ പ​ണ​ക്ക​രു​ത്ത് മൂ​ല​മാ​ണെ​ന്ന് കൊ​ച്ചി​യി​ലെ പ്ര​മു​ഖ ബ്രോ​ക്കി​ങ് സ്ഥാ​പ​ന​ത്തി​ലെ അ​ന​ലി​സ്റ്റാ​യ സ​നി​ല്‍ എ​ബ്ര​ഹാം പ​റ​യു​ന്നു. നി​ല​വി​ല്‍ വി​പ​ണി​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വി​ന്‍റെ സാ​ധ്യ​ത​ക​ള്‍ നി​ക്ഷേ​പ​ക​ര്‍ മു​ത​ലെ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും