RBI Governor Shaktikanta Das 
Business

പലിശയിൽ ആശ്വാസമില്ല; റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും

സെപ്തംബർ-ഡിസംബർ കാലയളവിൽ നാണയപ്പെരുപ്പം കുറയുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തുന്നത്

കൊച്ചി: നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണവിധേയമല്ലാത്തതിനാൽ മുഖ്യ പലിശ നിരക്ക് തുടർച്ചയായ ഒൻപതാം തവണയും റിസർവ് ബാങ്ക് 6.5 ശതമാനമായി നിലനിറുത്തി. വിപണി പ്രതീക്ഷിച്ച തീരുമാനമാണിത്. ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ ഇന്ത്യ പൂർണ സജ്ജമാണെന്ന് ധന നയം പ്രഖ്യാപിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. വിദേശ വിപണികളിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യ മികച്ച വളർച്ച നേടാൻ കഴിയുന്നതിനാൽ തിരക്കിട്ട് പലിശ നിരക്കിൽ കുറവ് വരുത്തേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച ലക്ഷ്യം 7.2 ശതമാനമായും നിലനിറുത്തി. അവലോകന സമിതിയിൽ നാല് പേർ നിരക്ക് നിലനിറുത്താനും രണ്ട് പേർ പലിശ കുറയ്ക്കണമെന്നും നിലപാടെടുത്തു. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങളുടെ രൂക്ഷമായ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. ആഗോള വിപണി മാന്ദ്യത്തിലാണെന്ന് പറയാറായിട്ടില്ലയെന്ന് ശക്തികാന്ത് ദാസ് പറഞ്ഞു. വിവിധ ഡാറ്റകൾ റിസർവ് ബാങ്ക് പരിശോധിക്കുകയാണ്. ആഗോള മേഖലയിലെ ഏതൊരു പ്രതികൂല സാഹചര്യങ്ങളും നേരിടാൻ ഇന്ത്യ പര്യാപ്തമാണ്. വിദേശ നാണയ ശേഖരം ആഗസ്‌റ്റ് രണ്ടിന് അവസാനിച്ച വാരത്തിൽ റെക്കാഡ് ഉയരത്തിലാണ്.

സെപ്തംബർ-ഡിസംബർ കാലയളവിൽ നാണയപ്പെരുപ്പം കുറയുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തുന്നത്. അതേസമയം ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിൽ ദൃശ്യമാകുന്ന തളർച്ച വലിയ വെല്ലുവിളിയാണ്. എന്നാൽ ഭവന വായ്പകളുടെ ടോപ്പ് അപ്പ് ഉൾപ്പെടെ അസാധാരണമായി കൂടുകയാണെന്നും റിസർവ് ബാങ്ക് പറയുന്നു. യു.പി.ഐ ഉപയോഗിച്ച് നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്താനും ചെക്കുകളുടെ ക്ളിയറിംഗ് സമയം രണ്ട് ദിവസത്തിൽ നിന്ന് മണിക്കൂറുകളായി കുറയ്ക്കാനും നടപടികളെടുക്കും

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു