Rubber 
Business

പ്രതിസന്ധിയൊഴിയാതെ കേരളത്തിലെ റബർ കർഷകർ

ബിസിനസ് ലേഖകൻ

കൊച്ചി: ഉയര്‍ന്ന കൂലിച്ചെലവും ഉത്പാദനക്ഷമതയിലെ ഇടിവും കേരളത്തിലെ റബര്‍ കൃഷിക്ക് തിരിച്ചടിയാകുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കേരളത്തിന്‍റെ തളര്‍ച്ച മുതലെടുത്ത് മുന്നേറുന്നത്. റബര്‍ ബോര്‍ഡും കേന്ദ്ര വാണിജ്യ മന്ത്രാലയവും ടയര്‍ നിര്‍മാതാക്കളുടെ സംഘടനയും സംയുക്തമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ലക്ഷം ഹെക്റ്റര്‍ സ്ഥലത്ത് റബര്‍ പ്ലാന്‍റേഷന്‍ ആരംഭിച്ചതോടെ ഈ മേഖലയിലെ കേരളത്തിന്‍റെ അപ്രമാധിത്വം നഷ്ടമാകുകയാണ്. 2021ല്‍ ആരംഭിച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ച പദ്ധതി വന്‍ വിജയമാണെന്ന് ടയര്‍ ഉത്പാദകര്‍ പറയുന്നു.

ഓട്ടൊമോട്ടീവ് ടയര്‍ മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (ആത്മ) 1,100 കോടി രൂപയാണ് പദ്ധതിക്കായി മുടക്കുന്നത്. കഴിഞ്ഞ വര്‍ഷം 30,000 ഹെക്റ്ററില്‍ റബര്‍ നട്ടു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഹെക്റ്ററിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രതിവര്‍ഷം അഞ്ച് ലക്ഷം മെട്രിക് ടണ്‍ സ്വാഭാവിക റബറാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇത് പരമാവധി കുറയ്ക്കലാണ് ടയര്‍ നിർമാതാക്കളുടെ ലക്ഷ്യം. ആഭ്യന്തര ഉത്പാദനത്തില്‍ 70 ശതമാനത്തിനടുത്ത് വിഹിതമുള്ള കേരളത്തിനും തമിഴ്നാടിനും അഞ്ച് ലക്ഷം ഹെക്റ്റര്‍ സ്ഥലത്താണ് റബര്‍ കൃഷി. ഒരു ലക്ഷം ഹെക്റ്ററില്‍ കൃഷിയുമായി ത്രിപുരയാണ് രണ്ടാമത്.

അതേസമയം കേരളത്തില്‍ റബര്‍ ടാപ്പിങ് ഗണ്യമായി കുറയുകയാണ്. വരുമാനം കുറഞ്ഞതോടെ ഇടത്തരക്കാര്‍ ടാപ്പിങ് നിർത്തി. മലയോര മേഖലകളില്‍ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പുതിയ വിളകള്‍ നടുന്നവരുടെ എണ്ണവും കൂടുകയാണ്. ഉത്പാദന ചെലവിലെ വർധനയാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മൊത്തം ചെലവില്‍ 67 ശതമാനം തൊഴിലാളികള്‍ക്ക് നല്‍കുന്ന കൂലിയാണ്.

ഏറ്റവും ഉയര്‍ന്ന കൂലിച്ചെലവുള്ളപ്പോഴും തൊഴിലാളികളുടെ ഉത്പാദനക്ഷമത ഏറ്റവും കുറവ് കേരളത്തിലാണ്. സംസ്ഥാനത്ത് ഒരാള്‍ പ്രതിദിനം പരമാവധി 300 മരം ടാപ്പ് ചെയ്യുമ്പോള്‍ വിയറ്റ്നാമിലേത് 800 വരെയാണ്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മികച്ച ടാപ്പിങ് രീതികള്‍ വികസിപ്പിക്കാനും ശ്രമം ശക്തമാണ്.

നവീന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്‌റ്റർ

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

എഡിഎം നവീൻ ബാബു സത‍്യസന്ധനായ ഉദ‍്യോഗസ്ഥനാണെന്ന് പ്രശാന്തൻ തന്നോട് പറഞ്ഞു; ഫാദർ പോൾ

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ