Business

വീണ്ടും ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി ഓ​ഹ​രി വി​പ​ണി

ആ​വേ​ശ​ത്തോ​ടെ നി​ക്ഷേ​പ​ക​ര്‍ ഓ​ഹ​രി​ക​ള്‍ വാ​ങ്ങി​യ​തോ​ടെ സെ​ന്‍സെ​ക്സ് 431.02 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 69.296.14ലെ​ത്തി

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ​യും ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​ക​രു​ടെ​യും മി​ക​ച്ച വാ​ങ്ങ​ല്‍ താ​ത്പ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി പു​തി​യ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന​ലെ ബാ​ങ്കി​ങ്, ഇ​ന്ധ​ന മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ മു​ന്നേ​റ്റ​മാ​ണ് വി​പ​ണി​ക്ക് ക​രു​ത്ത് പ​ക​ര്‍ന്ന​ത്. ആ​വേ​ശ​ത്തോ​ടെ നി​ക്ഷേ​പ​ക​ര്‍ ഓ​ഹ​രി​ക​ള്‍ വാ​ങ്ങി​യ​തോ​ടെ സെ​ന്‍സെ​ക്സ് 431.02 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 69.296.14ലെ​ത്തി. ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്റ്റി 168.50 പോ​യി​ന്‍റ് ഉ​യ​ര്‍ന്ന് 20,855.30ല്‍ ​വ്യാ​പാ​രം പൂ​ര്‍ത്തി​യാ​ക്കി.

തു​ട​ര്‍ച്ച​യാ​യ ആ​റാം ദി​വ​സ​മാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി​ക​ള്‍ മു​ന്നേ​റ്റം തു​ട​രു​ന്ന​ത്. എ​ക്സ്ചേ​ഞ്ചി​ല്‍ ലി​സ്റ്റ് ചെ​യ്ത ക​മ്പ​നി​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച​വ​രു​ടെ ആ​സ്തി​യി​ല്‍ ഇ​ന്ന​ലെ 2.8 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​ര്‍ദ്ധ​ന​യു​ണ്ടാ​യി. ഹി​ൻ​ഡ​ന്‍ബെ​ര്‍ഗ് റി​പ്പോ​ര്‍ട്ടി​ല്‍ വ​സ്തു​താ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന അ​മെ​രി​ക്ക​ന്‍ ധ​ന​കാ​ര്യ ഏ​ഝ​ന്‍സി​യു​ടെ റി​പ്പോ​ര്‍ട്ടി​നെ​ത്തു​ട​ര്‍ന്ന് അ​ദാ​നി ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല​യി​ല്‍ ഇ​ന്ന​ലെ മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​യി.

വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നുള്ള വ​ന്‍ പ​ണ​മൊ​ഴു​ക്കാ​ണ് വി​പ​ണി​ക്ക് ക​രു​ത്ത് പ​ക​ര്‍ന്ന​ത്. ഡി​സം​ബ​റി​ല്‍ ഇ​തു​വ​രെ വി​ദേ​ശ ഫ​ണ്ടു​ക​ള്‍ 16,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ന​ട​ത്തി​യ​ത്. അ​മെ​രി​ക്ക​യും യൂ​റോ​പ്പും അ​ട​ക്ക​മു​ള്ള പ്ര​മു​ഖ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളെ​ല്ലാം ക​ടു​ത്ത മാ​ന്ദ്യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ഴാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി​ക​ള്‍ അ​സാ​ധാ​ര​ണ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വെ​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലെ വെ​ല്ലു​വി​ളി​ക​ളും ഉ​യ​ര്‍ന്ന പ​ലി​ശ നി​ര​ക്കും വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി​യും മ​റി​ക​ട​ന്ന് ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം തു​ട​രു​ന്ന​തി​നാ​ലാ​ണ് വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ന്‍തോ​തി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മൊ​ഴു​ക്കു​ന്ന​തെ​ന്ന് അ​ന​ലി​സ്റ്റു​ക​ള്‍ പ​റ​യു​ന്നു.

ലോ​ക​ത്തി​ലെ പ്ര​മു​ഖ നാ​ണ​യ​ങ്ങ​ള്‍ക്കെ​തി​രെ ഡോ​ള​ര്‍ ഏ​റെ ക​രു​ത്താ​ര്‍ജി​ച്ച​തോ​ടെ ക​ഴി​ഞ്ഞ വ​ര്‍ഷം വി​ദേ​ശ ഹെ​ഡ്ജ് ഫ​ണ്ടു​ക​ളും നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ത്യ​യി​ല്‍ നി​ന്നും വ​ലി​യ തോ​തി​ല്‍ പ​ണം പി​ന്‍വ​ലി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​വ​ര്‍ഷം ജ​നു​വ​രി​ക്ക് ശേ​ഷം ഈ ​ട്രെ​ന്‍ഡി​ല്‍ മാ​റ്റ​മു​ണ്ടാ​യി. ന​ട​പ്പു​വ​ര്‍ഷം ഇ​തു​വ​രെ വി​ദേ​ശ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ഒ​രു ല​ക്ഷം കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് ഇ​ന്ത്യ​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ നി​ക്ഷേ​പി​ച്ച​ത്. ക​ഴി​ഞ്ഞ 15 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ദേ​ശ നി​ക്ഷേ​പ​മാ​ണി​ത്. ഇ​പ്പോ​ഴ​ത്തെ ട്രെ​ന്‍ഡ് തു​ട​ര്‍ന്നാ​ല്‍ ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യും ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യും പു​തി​യ റെ​ക്കോ​ഡു​ക​ള്‍ കീ​ഴ​ട​ക്കി മു​ന്നോ​ട്ടു നീ​ങ്ങു​മെ​ന്നും ബ്രോ​ക്ക​ര്‍മാ​ര്‍ പ​റ​യു​ന്നു.

ബാ​ങ്കി​ങ്, ഐ​ടി, ഓ​ട്ടൊ, ക​ണ്‍സ്യൂ​മ​ര്‍ ഗു​ഡ്സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ഓ​ഹ​രി​ക​ളി​ലാ​ണ് വി​ദേ​ശ നി​ക്ഷേ​പം കൂ​ടു​ത​ലാ​യെ​ത്തി​യ​ത്. ച​ര​ക്ക് സേ​വ​ന നി​കു​തി സ​മാ​ഹ​ര​ണം, വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന ക​ണ​ക്കു​ക​ള്‍, ചൈ​ന​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​കും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഹ​രി വി​പ​ണി ച​ലി​ക്കു​ക​യെ​ന്നും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ