Business

സ്റ്റാ​ർ​ട്ട​പ്പ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷം

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ക​ടു​ത്ത വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ച് സ്റ്റാ​ർ​ട്ട​പ്പ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. 3 വ​ർ​ഷം മു​മ്പ് ആ​വേ​ശ കൊ​ടു​മു​ടി​യി​ലാ​യി​രു​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ൾ പ​ല​തും നി​ല​വി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ക​യാ​ണ്.

വി​ദേ​ശ, ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളി​ൽ നി​ന്നു​ള്ള പ​ണ​മൊ​ഴു​ക്ക് നി​ന്നാ​ണ് മു​ൻ​നി​ര സ്റ്റാ​ർ​ട്ട​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ല​നി​ൽ​പ്പ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ അ​ത്ഭു​ത സം​രം​ഭ​ങ്ങ​ളെ​ന്ന് വി​ല​യി​രു​ത്തി​യ മു​ൻ നി​ര ഐ​ടി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​തും പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. വെ​ഞ്ച്വ​ർ കാ​പ്പി​റ്റ​ൽ ഫ​ണ്ടു​ക​ൾ മു​ത​ൽ റീ​ട്ടെ​യ്ൽ നി​ക്ഷേ​പ​ക​ർ വ​രെ വ​ൻ​തോ​തി​ൽ പ​ണം മു​ട​ക്കി​യ മു​ൻ നി​ര സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ഇ​പ്പോ​ൾ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് പോ​ലും പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ വ​ല​യു​ക​യാ​ണ്. കൃ​ത്യ​മാ​യ ബി​സി​ന​സ് മോ​ഡ​ലു​ക​ളി​ല്ലാ​തെ പ​ണം സ​മാ​ഹ​രി​ക്കാ​ൻ വേ​ണ്ടി മാ​ത്രം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യെ കു​ഴ​പ്പ​ത്തി​ലാ​ക്കി​യ​തെ​ന്ന് ധ​ന​കാ​ര്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ് തു​ട​ർ​ന്നാ​ൽ ന​ട​പ്പു വ​ർ​ഷം ര​ണ്ടാം പ​കു​തി​യി​ൽ സ്റ്റാ​ർ​ട്ട​പ്പ് മേ​ഖ​ല​യി​ൽ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ സ്റ്റാ​ർ​ട്ട​പ്പ് സ്ഥാ​പ​ന​മാ​യ ബൈ​ജൂ​സ് മു​ത​ൽ ഫാ​ഷ​ൻ രം​ഗ​ത്തെ അ​ത്ഭു​ത കു​ട്ടി​യാ​യ നൈ​ക്ക വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ​ണ​ച്ചു​രു​ക്കം മൂ​ലം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ വി​ഷ​മി​ക്കു​ക​യാ​ണ്. രാ​ജ്യാ​ന്ത​ര ഫ​ണ്ട് ഹൗ​സു​ക​ളി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ പ​ണം സ​മാ​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ച പ​ല ഐ​ടി സ്ഥാ​പ​ന​ങ്ങ​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ അ​വ​സാ​ന ത്രൈ​മാ​സ കാ​ല​യ​ള​വി​ൽ സ്റ്റാ​ർ​ട്ട​പ്പ് ഫ​ണ്ടി​ങ്ങി​ൽ 75 ശ​ത​മാ​നം കു​റ​വാ​ണു​ണ്ടാ​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ വി​വി​ധ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക് 200 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം മാ​ത്ര​മാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്.

ആ​ഗോ​ള വി​പ​ണി​യി​ൽ നാ​ണ​യ​പ്പെ​രു​പ്പം രൂ​ക്ഷ​മാ​യ​തോ​ടെ തി​രു​ത്ത​ൽ ന​ട​പ​ടി​യാ​യി ലോ​ക​ത്തെ പ്ര​മു​ഖ കേ​ന്ദ്ര ബാ​ങ്കു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ത്തി​യ​താ​ണ് സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്കു​ള്ള പ​ണ​മൊ​ഴു​ക്കി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്. അ​മെ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും പ​ലി​ശ നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​പ​ണി​ക​ളി​ൽ നി​ന്നും രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ൾ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ തു​ട​ങ്ങി. ഇ​പ്പോ​ഴ​ത്തെ ട്രെ​ൻ​ഡ് ക​ണ​ക്കി​ലെ​ടു​ത്താ​ൽ ന​ട​പ്പു വ​ർ​ഷം രാ​ജ്യ​ത്തെ സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ങ്ങ​ളി​ലേ​ക്കു​ള്ള നി​ക്ഷേ​പം 1,000 കോ​ടി ഡോ​ള​റി​ലെ​ത്താ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു.

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം, ഒരാൾക്ക് പരുക്ക്

ചരിത്ര നേട്ടം; ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

400 അന്താരാഷ്ട്ര വിക്കറ്റുകൾ തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ

രാഷ്ട്രീയം ചോദിച്ചു: മാധ‍്യമങ്ങളോട് ദേഷ‍്യം പ്രകടിപ്പിച്ച് രജനീകാന്ത്