തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റ് കുതിച്ചു 
Business

തിരിച്ചുകയറി ഓഹരി വിപണി; സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റ് കുതിച്ചു

മുംബൈ: തിങ്കളാഴ്ച സെന്‍സെക്‌സ് 2000-ത്തിലധികം പോയിന്‍റ ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്‍റാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.

സെൻസെക്‌സ് 921 പോയിന്‍റ് ഉയർന്ന് 79,680 ലും നിഫ്റ്റി 262 പോയിന്‍റ് ഉയർന്ന് 24,318 ലും എത്തി.നിലവില്‍ 79,888 പോയന്‍റിലാണ് വ്യാപാരം തുടരുന്നത്. ഓട്ടോ, മെറ്റല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

ഓട്ടോ ഓഹരികള്‍ 3 ശതമാനത്തോളമാണ് മുന്നേറിയത്. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍റ മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടം ഉണ്ടാക്കി. അതേസമയം എസ്ബിഐ, അപ്പോളോ ആശുപത്രി, സിപ്ല ഓഹരികള്‍ നഷ്ടം നേരിട്ടു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്