Business

പ​ഞ്ച​സാ​ര വി​ല കു​തി​ച്ചു​യ​രു​ന്നു

വേ​ന​ല്‍ക്കാ​ല​ത്ത് ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ ഉ​ള്‍പ്പെ​ടെ ഉ​ത്പാ​ദ​നം വ​ര്‍ധി​ച്ച​തും പ​ഞ്ച​സാ​ര​യു​ടെ ഡി​മാ​ന്‍ഡ് വ​ര്‍ധി​പ്പി​ച്ചു

കൊ​ച്ചി: രാ​ജ്യ​ത്ത് പ​ഞ്ച​സാ​ര​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. ഉ​ത്പാ​ദ​ന​ത്തി​ല്‍ കു​റ​വു​ണ്ടാ​യ​തും, ഡി​മാ​ന്‍ഡ് വ​ര്‍ധി​ച്ച​തു​മാ​ണ് വി​ല വ​ര്‍ധ​ന​യ്ക്ക് കാ​ര​ണം. വേ​ന​ല്‍ക്കാ​ല​ത്ത് ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ ഉ​ള്‍പ്പെ​ടെ ഉ​ത്പാ​ദ​നം വ​ര്‍ധി​ച്ച​തും പ​ഞ്ച​സാ​ര​യു​ടെ ഡി​മാ​ന്‍ഡ് വ​ര്‍ധി​പ്പി​ച്ചു.

ആ​ഭ്യ​ന്ത​ര ത​ല​ത്തി​ല്‍ പ​ഞ്ച​സാ​ര​യു​ടെ വി​ല വ​ര്‍ധി​ച്ച​ത്, പ​ഞ്ച​സാ​ര നി​ര്‍മാ​ണ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​വും വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബ​ല്‍റാം​പൂ​ര്‍ചി​നി, ശ്രീ ​രേ​ണു​ക ഷു​ഗേ​ഴ്സ്, ഡാ​ല്‍മി​യ ഭാ​ര​ത് ഷു​ഗ​ര്‍, ദ്വ​രി​കേ​ഷ് ഷു​ഗ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​മു​ഖ ഷു​ഗ​ര്‍ നി​ര്‍മാ​ണ ക​മ്പ​നി​ക​ള്‍. ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം വ​ര്‍ധി​ക്കാ​ന്‍, പ​ഞ്ച​സാ​ര​യു​ടെ വി​ല​ക്ക​യ​റ്റം കാ​ര​ണ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ആ​ഗോ​ള ത​ല​ത്തി​ലു​ള്ള പ​ഞ്ച​സാ​ര വി​ല​യി​ലും വ​ലി​യ വ​ര്‍ധ​ന​വാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ള്‍ അ​ന്താ​രാ​ഷ്‌‌​ട്ര ത​ല​ത്തി​ല്‍ പ​ഞ്ച​സാ​ര​യു​ടെ വി​ല.

രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം, ഇ​ന്ത്യ​യു​ടെ അ​ധി​ക തോ​തി​ലു​ള്ള പ​ഞ്ച​സാ​ര ക​യ​റ്റു​മ​തി​യെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. വി​ല വ​ര്‍ധ​ന ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍, അ​ധി​ക ക​യ​റ്റു​മ​തി​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ഞ്ച​സാ​ര ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന, മ​ഹാ​രാ​ഷ്‌​ട്ര പോ​ലെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല വ​ര്‍ധ​ന​വി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വേ​ന​ല്‍ക്കാ​ല സീ​സ​ണി​ല്‍ ബ​ള്‍ക്ക് ബ​യി​ങ് ന​ട​ക്കും എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണു​ള്ള​ത്. വ​രു​ന്ന മാ​സ​ങ്ങ​ളി​ലും പ​ഞ്ച​സാ​ര​യു​ടെ വി​ല​യി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​കും.

സെ​പ്റ്റം​ബ​ര്‍ 30‌ന് ​അ​വ​സാ​നി​ച്ച മാ​ര്‍ക്ക​റ്റി​ങ് ഇ​യ​ര്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2022-23 കാ​ല​യ​ള​വി​ല്‍, മ​ഹാ​രാ​ഷ്‌​ട്ര ഏ​ക​ദേ​ശം 10.5 മി​ല്യ​ണ്‍ ട​ണ്‍ പ​ഞ്ച​സാ​ര​യാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. 13.7 മി​ല്യ​ണ്‍ ട​ണ്‍ ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്താ​ണി​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം കൊ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍ന്നാ​ണ് പ​ഞ്ച​സാ​ര​യു​ടെ ഡി​മാ​ന്‍ഡി​ല്‍ കു​റ​വ് വ​ന്ന​ത്. എ​ന്നാ​ല്‍ ഈ ​മാ​ര്‍ക്ക​റ്റി​ങ് ഇ​യ​റി​ല്‍ 28 മി​ല്യ​ണ്‍ ട​ണ്‍ എ​ന്ന തോ​തി​ല്‍ റെ​ക്കോ​ഡ് ഉ​ത്പാ​ദ​ന​ത്തി​ലേ​ക്കാ​ണ് ക​ണ​ക്കു​ക​ള്‍ എ​ത്തി​നി​ല്‍ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് വേ​ന​ല്‍ ക​ന​ത്ത​തോ​ടെ, ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍, ഐ​സ്ക്രീം തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ്പ​ന​യി​ല്‍ വ​ന്‍ വ​ര്‍ധ​ന​വാ​ണു​ള്ള​ത്. ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ പൊ​തു​വെ ഇ​വ​യു​ടെ വി​ൽ​പ്പ​നകു​തി​ച്ചു​യ​രാ​റു​ണ്ട്. ഈ ​കാ​ല​യ​ള​വി​ല്‍ വി​വാ​ഹ സീ​സ​ണാ​യ​തും ഡി​മാ​ന്‍ഡ് വ​ലി​യ തോ​തി​ല്‍ വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത