സ്വർണവിലയിൽ നേരിയ ഇടിവ്; ഒട്ടയടിക്ക് 440 രൂപ കുറഞ്ഞു file image
Business

സ്വർണവിലയിൽ നേരിയ ഇടിവ്; ഒറ്റ‍യടിക്ക് 440 രൂപ കുറഞ്ഞു

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ റെക്കോഡുകൾക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 58,280 എന്ന നിരക്കിലേക്കെത്തി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,285 രൂപയാണ് നൽകേണ്ടത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോഡുകളിട്ട് സ്വർണവില 58,720 എന്ന നിരക്കിലേക്കെത്തിയിരുന്നു. പിന്നാലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാഷിങ്ടൺ സുന്ദറിന് 7 വിക്കറ്റ്; രണ്ടാം ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി, ഓഫ് സ്പിൻ കെണിയിൽ കുടുങ്ങി കിവികൾ

ദന ചുഴലിക്കാറ്റ്; ഞായറാഴ്ച വരെ കേരളത്തിൽ മഴ, ഓറഞ്ച് അലർട്ട്

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: അജിത് പവാർ ബാരാമതിയിൽ നിന്ന് മത്സരിക്കും

ബ്രിക്‌സ് ഉച്ചകോടി: ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്

ഇടവേള ബാബുവിനെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി