Business

രൂ​പ​യെ ആ​ഗോ​ള നാ​ണ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് വ്യാ​പാ​ര ന​യം

ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് നി​കു​തി ഇ​ള​വു​ക​ളും റീ​ഫ​ണ്ടു​ക​ളും ന​ൽ​കാ​നും ല​ക്ഷ്യ​മി​ടു​ന്ന പു​തി​യ വി​ദേ​ശ വ്യാ​പാ​ര ന​യം കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: രാ​ജ്യാ​ന്ത​ര ഇ​ട​പാ​ടു​ക​ൾ പ​ര​മാ​വ​ധി രൂ​പ​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നും ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് നി​കു​തി ഇ​ള​വു​ക​ളും റീ​ഫ​ണ്ടു​ക​ളും ന​ൽ​കാ​നും ല​ക്ഷ്യ​മി​ടു​ന്ന പു​തി​യ വി​ദേ​ശ വ്യാ​പാ​ര ന​യം കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ത്യ​യെ ലോ​ക​ത്തി​ന്‍റെ ഉ​ത്പാ​ദ​ന ഹ​ബാ​യി മാ​റ്റു​ന്ന​തി​ന് ല​ക്ഷ്യ​മി​ടു​ന്ന വി​ദേ​ശ വാ​പാ​ര ന​യ​ത്തി​ൽ ക​യ​റ്റു​മ​തി മേ​ഖ​ല​യു​ടെ ദീ​ർ​ഘ കാ​ല വ​ള​ർ​ച്ച​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്ന നി​ര​വ​ധി പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മി​ടു​ന്നു. 5 വ​ർ​ഷ​ക്കാ​ല​യ​ള​വി​ലേ​ക്കു​ള്ള വി​ദേ​ശ വ്യാ​പാ​ര ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​റ്റം വ​രു​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ കാ​ലാ​വ​ധി നി​ശ്ച​യി​ക്കാ​തെ​യാ​ണ് പു​തി​യ ന​യം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പു​തി​യ മേ​ഖ​ല​ക​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കാ​നും പ​ഴ​യ രീ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൂ​ടു​ത​ൽ അ​വ​സ​രം ഇ​തോ​ടെ ല​ഭി​ക്കു​മെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ടു​ന്നു.

രാ​ജ്യാ​ന്ത​ര വ്യാ​പാ​ര​ത്തി​ൽ അ​മെ​രി​ക്ക​ൻ ഡോ​ള​റി​നെ​യും യൂ​റോ​യെ​യും അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന നി​ല​വി​ലു​ള്ള രീ​തി​യി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​റ്റം വ​രു​ത്തു​വാ​ൻ പു​തി​യ ന​യം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് അ​ന​ലി​സ്റ്റു​ക​ൾ പ​റ​യു​ന്ന​ത്. അ​ടു​ത്ത 7 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള മ​ർ​ച്ച​ന്‍റ​സ്ഡ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി മൂ​ല്യം 2 ല​ക്ഷം കോ​ടി ഡോ​ള​റി​ലെ​ത്തി​ക്കാ​നാ​ണ് വി​ദേ​ശ വ്യാ​പാ​ര ന​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​യ​റ്റു​മ​തി പ്രോ​ത്സാ​ഹ​ന​ത്തി​ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി​ക്ക് പ​ക​രം മി​ക​ച്ച വി​ദേ​ശ വ്യാ​പാ​രം കൈ​വ​രി​ക്കു​ന്ന​വ​ർ​ക്ക് നി​കു​തി ഇ​ള​വു​ക​ളും മ​റ്റും ന​ൽ​കു​ന്ന പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ന​യം വ്യ​ക്ത​മാ​ക്കു​ന്നു.

ക​യ​റ്റു​മ​തി മേ​ഖ​ല​യ്ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കൈ​വ​രി​ക്കു​ന്ന ബി​സി​ന​സ് ല​ക്ഷ്യം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള പ്രോ​ത്സാ​ഹ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ മാ​റു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന ക​യ​റ്റു​മ​തി 77,000 കോ​ടി ഡോ​ള​റി​ലെ​ത്തു​മെ​ന്ന് ഡ​യ​റ​ക്റ്റ​ർ ജ​ന​റ​ൽ ഒ​ഫ് ഫോ​റി​ൻ ട്രേ​ഡ് സ​ന്തോ​ഷ് സാ​രം​ഗി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൊ​ത്തം ഉ​ത്പ​ന്ന ക​യ​റ്റു​മ​തി 67,600 കോ​ടി ഡോ​ള​റാ​യി​രു​ന്നു.

പു​തി​യ വി​ദേ​ശ വ്യാ​പാ​ര ന​യ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത ക​യ​റ്റു​മ​തി​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യ്ക്കും ന​ൽ​കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. 2030-ൽ ​ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യി​ലെ ക​യ​റ്റു​മ​തി വ​രു​മാ​നം 20,000 മു​ത​ൽ 30,000 കോ​ടി ഡോ​ള​റാ​യി ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​ർ​ന്ന് കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി ക​യ​റ്റു​മ​തി ന​ട​ത്താ​നാ​വു​ന്ന ഇ​ട​പാ​ടു​ക​ളു​ടെ മൂ​ല്യം ഒ​രു ക​ൺ​സൈ​ൻ​മെ​ന്‍റി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

റ​ഷ്യ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ഇ​ട​പാ​ടു​ക​ൾ രൂ​പ ഉ​പ​യോ​ഗി​ച്ച് വി​ജ​യ​ക​ര​മാ​യി സെ​റ്റി​ൽ​മെ​ന്‍റ് ന​ട​ത്തി​യ​തോ​ടെ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ഈ ​സം​വി​ധാ​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര പ​ങ്കാ​ളി​ക​ൾ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചാ​ൽ അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള ക​റ​ൻ​സി​യെ​ന്ന പ​ദ​വി​യി​ലേ​ക്ക് രൂ​പ​യെ മാ​റ്റാ​നാ​വു​മെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?