Graphical representation for an entrepreneurship training Image by Freepik
Business

സംരംഭകർക്ക് വാണിജ്യ വകുപ്പ് പരിശീലനം നൽകുന്നു

തിരുവനന്തപുരം: പ്രവർത്തനത്തിൽ കാര്യക്ഷമത നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എന്‍റർപ്രണർഷിപ്പ് ഡെവലപ്മെന്‍റ് (കെഐഇഡി) അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 16 മുതൽ 20 വരെ കളമശ്ശേരിയിലെ ക്യാംപസിലാണു പരിശീലനം.

നിലവിൽ സംരംഭം തുടങ്ങി അഞ്ചു വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 3,540 രൂപ ഫീസ് .കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെയാണിത്. താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് ഫീസ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടവർ 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയും അടച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 / 2550322 / 7012376994.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ