Vi comes up with 5G services in Pune, Delhi 
Business

5ജി സേവനവുമായി വൊഡാഫോൺ-ഐഡിയയും

പൂനെയും ന്യൂഡല്‍ഹിയിലും തെരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ 5ജി സേവനം ലഭ്യമാക്കുന്നു

കൊച്ചി: ഒടുവിൽ 5ജി സേവനം നൽകുമെന്ന് വ്യക്തമാക്കി വൊഡാഫോൺ-ഐഡിയ. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കമ്പനിയുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ലെങ്കിലും പൂനെയും ന്യൂഡല്‍ഹിയിലും തെരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ 5ജി സേവനം ലഭ്യമാക്കുന്നുണ്ടെന്ന് വൊഡാഫോണ്‍-ഐഡിയയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

"പൂനെയിലും ന്യൂഡല്‍ഹിയിലും 5ജി സേവനം ആസ്വദിക്കാന്‍ തയ്യാറെടുക്കൂ' എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. "വീ 5ജി റെഡി' സിം വഴി തടസങ്ങളില്ലാത്ത സേവനം ആസ്വദിക്കാമെന്നും വെബ്സൈറ്റിലുണ്ട്.

കഴിഞ്ഞ ജൂലൈയിലെ കണക്കുകള്‍ പ്രകാരം ആകെ 22.8 കോടി ഉപയോക്താക്കളാണ് വൊഡാഫോണ്‍-ഐഡിയയ്ക്കുള്ളത്. ഇതില്‍ 12.47 കോടി പേരാണ് 4ജി ഉപയോക്താക്കള്‍. 5ജി സേവനം ലഭ്യമാക്കാന്‍ നടപടികളെടുക്കുന്നുണ്ടെന്ന് നടപ്പുവര്‍ഷം സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടിലും കമ്പനി വ്യക്തമാക്കിയിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?