Minister V. Sivankutty 
Career

104 ഉദ്യോഗാർഥികൾക്ക് വിസ വിതരണം ചെയ്തു

തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേരിൽ 62 പേരാണ് ഈ മാസം തുർക്കിയിലേക്ക് യാത്രയാകുന്നത്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദേശരാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ മേഖലയിൽ പ്രവർത്തിക്കുന്നത് ബഹുഭൂരിപക്ഷവും സ്വകാര്യ ഏജൻസികളാണ്. പരമാവധി സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒഡേപെക് പ്രവർത്തിക്കുന്നത്. ഇത്തരം സേവനത്തിന് നാമമാത്രമായ സർവീസ് ചാർജ് മാത്രമാണ് ഒഡേപെക് തൊഴിൽ അന്വേഷകരിൽ നിന്ന് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവൽ ഡിവിഷനും ഒഡേപെക്കിന് കീഴിൽ പ്രവർത്തിക്കുന്നു.

തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേരിൽ 62 പേരാണ് ഈ മാസം തുർക്കിയിലേക്ക് യാത്രയാകുന്നത്. തുർക്കിയിലെ കപ്പൽനിർമ്മാണശാലക്കുള്ള ടെക്നീഷ്യന്മാരുടെ ആദ്യ ബാച്ചിലെ 62 പേരുടെയും ബൽജിയത്തിലേക്കുള്ള 35 നഴ്സുമാരുടെയും യുഎഇയിലേക്കുള്ള 4 വനിതാ ടെക്നീഷ്യന്മാരുടെയും വിസ, നിയമന പത്രികയുടെ വിതരണവും ചടങ്ങിൽ നടന്നു. ഒഡേപെക് ചെയർമാൻ കെ. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?