Career

നാവികസേനയില്‍ 254 ഒഴിവുകൾ

2025 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും. ശന്പളം തുടക്കത്തിൽ 56,100 രൂപ

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസറുടെ 254 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഓണ്‍ലൈൻ അപേക്ഷ മാർച്ച് 10 വരെ.

2025 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും. ശന്പളം തുടക്കത്തിൽ 56,100 രൂപ.

എക്സിക്യൂട്ടീവ് ബ്രാഞ്ച്

= ജനറൽ സർവീസ്: 60ശതമാനംമാർക്കോടെ ബിഇ/ ബിടെക്.
= പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ, എയർ ട്രാഫിക് കണ്‍ട്രോളർ: 60ശതമാനംമാർക്കോടെ ബിഇ/ബിടെക്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60ശതമാനംമാർക്കും ഇംഗ്ലീഷിന് പത്തിലോ പ്ലസ് ടുവിലോ 60ശതമാനംമാർക്കും വേണം.

= ലോജിസ്റ്റിക്സ്: ഫസ്റ്റ് ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി/ബികോം/ബിഎസ്‌സി (ഐടി), ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്‍റ്/മെറ്റീരിയൽ മാനേജ്മെന്‍റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എംസിഎ എംഎസ്‌സി (ഐടി).

= നേവൽ ആർമമെന്‍റ് ഇൻസ്പെക്ടറേറ്റ് കേഡർ: മെക്കാനിക്കൽ/മെക്കാനിക്കൽ വിത്ത് ഓട്ടമേഷൻ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇല‌ക്‌ട്രോണിക്സ്/ഇല‌ക്‌ട്രോണിക്സ്/മൈക്രോ ഇല‌ക്‌ട്രോണിക്സ്/ഇൻസ്ട്രുമെന്‍റേഷൻ ഇല‌ക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഇല‌ക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്‍റേഷൻ ആൻഡ് കണ്‍ട്രോൾ/

കണ്‍ട്രോൾ എൻജിനിയറിംഗ്/പ്രൊഡക്ഷൻ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്/അപ്ലൈഡ് ഇല‌ക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ/ഇല‌ക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/മെറ്റലർജി മെറ്റലർജിക്കൽ/കെമിക്കൽ മെറ്റീരിയൽ സയൻസ്/ എയ്റോസ്പേസ്/എയ്റോനോട്ടിക്കൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് അല്ലെങ്കിൽ ഇല‌ക്‌ട്രോണിക്സ്/ഫിസിക്സിൽ പിജി, പത്ത്, പ്ലസ്ടു ക്ലാസുകളിൽ 60ശതമാനം മാർക്കും ഇംഗ്ലീഷിനു പത്തിലോ പ്ലസ്ടുവിലോ 60 ശതമാനം മാർക്കും വേണം.

എജ്യുക്കേഷൻ ബ്രാഞ്ച്

എജ്യുക്കേഷൻ: 60ശതമാനംമാർക്കോടെ എംഎസി മാത്‌സ്/ഓപ്പറേഷനൽ റിസർച്ച്, ബിഎസ്‌സി ഫിസിക്സ്. 60ശതമാനംമാർക്കോടെ എംഎസ്‌സി ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്, ബിഎസി മാത്‌സ്. 60ശതമാനംമാർക്കോടെ എംഎസി കെമിസ്ട്രി, ബിഎസ്‌സി ഫിസിക്സ്, 60ശതമാനംമാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ ഇലക്ട്രിക്കൽ/ഇല‌ക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്).

2000 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ, 60ശതമാനംമാർക്കോടെ എം.ടെക് (തെർമൽ/പ്രൊഡക്‌ഷൻ എൻജിനിയറിംഗ്/മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ സിസ്റ്റം എൻജിനിയറിംഗ്/ഇല‌ക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്/വിഎൽഎസ്ഐ പവർ സിസ്റ്റം എൻജിനിയറിംഗ്).

ടെക്നിക്കൽ ബ്രാഞ്ച്

= എൻജിനിയറിംഗ് (ജനറൽ സർവീസ്): 60ശതമാനംമാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/മെക്കാനിക്കൽ വിത് ഓട്ടമേഷൻ/മറൈൻ ഇൻസ്ട്രുമെന്‍റേഷൻ/പ്രൊഡക്‌ഷൻ/എയ്റോനോട്ടിക്കൽ ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്‍റ് കണ്‍ട്രോൾ എൻജിനിയറിംഗ്/എയ്റോസ്പേസ്/ഓട്ടമൊബൈൽസ്/മെറ്റലർജി/മെക്കട്രോണിക്സ്/ഇൻസ്ട്രുമെന്‍റേഷൻ ആൻഡ് കണ്‍ട്രോൾ).
= ഇല‌ക‌്ട്രിക്കൽ (ജനറൽ സർവീസ്): 60ശതമാനംമാർക്കോടെ ബിഇ/ബിടെക് (ഇല‌ക‌്ട്രിക്കൽ/ഇലക്‌ട്രോണിക്സ്/ഇല‌ക‌്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്‍റേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ/ഇൻസ്ട്രുമെന്‍റേഷൻ ആൻഡ് കണ്‍ട്രോൾ/അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ/പവർ എൻജിനിയറിംഗ്/പവർ ഇലക്‌ട്രോണിക്സ്).

= നേവൽ കണ്‍സ്ട്രക്‌ടർ: 60ശതമാനംമാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/മെക്കാനിക്കൽ വിത്ത് ഓട്ടമേഷൻ/സിവിൽ/ എയ്റോനോട്ടിക്കൽ/എയ്റോസ്പേസ്/മെറ്റലർജി/ നേവൽ ആർക്കിടെക്ചർ/ ഓഷ്യൻ എൻജിനിയറിംഗ്/ മറൈൻ എൻജിനിയറിംഗ്/ ഷിപ് ടെക്നോളജി/ ഷിപ് ബിൽഡിംഗ്/ഷിപ് ഡിസൈൻ).

www.joinindiannavy.gov.in

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ