cochin shipyard 
Career

കൊച്ചിൻ പോർട്ടിൽ 30 ഒഴിവുകൾ

അവസാന തിയതി ഓഗസ്റ്റ് 26.

കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്‌മെന്‍റിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകൾ.കരാർ നിയമനമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 26.

ഒഴിവ്, ശമ്പളം, യോഗ്യത എന്നിവ താഴെ :

സ്രാങ്ക്/ സീകണ്ണി: പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി/ സെക്കൻഡ് ക്ലാസ് മാ‌സ്റ്റേഴ്‌സ്/ ഫസ്‌റ്റ് ക്ലാസ് മാസ്‌റ്റേഴ്സ്, ബേസിക് എസ്ടിസിഡബ്ല്യു കോഴ്‌സ്, നാവിഗേഷനൽ വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്, രണ്ടു വർഷത്തെ പരിചയം, ശമ്പളം 30000 രൂപ

ടിൻഡൽ: പത്താം ക്ലാസ് ജയം, ബേസിക് എസ്‌ടിസിഡബ്ല്യു കോഴ്‌സ്, 2 വർഷ പരിചയം, ശമ്പളം 27500.

വിഞ്ച് മാൻ: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി, 2 വർഷ പരിചയം, ശമ്പളം 27500 രൂപ.

ലാസ്കർ: പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, പ്രി-സി ട്രെയിനിങ് ജയം/ ജിപി റേറ്റിങ്, 2 വർഷ പരിചയം, ശമ്പളം 27,000 രൂപ

ടോപസ് (ജിപി ക്രൂ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ശമ്പളം 25000. ബണ്ടറി (ജിപി ക്രൂ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, ഒരു വർഷ പരിചയം, ശമ്പളം 25000.

ജൂനിയർ സൂപ്പർവൈസർ (മറൈൻ ക്രെയ്‌ൻ): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, സ്വിമ്മിങ് ടെസ്‌റ്റ് ജയം, ശമ്പളം 30,000.

എൻജിൻ റൂം ഫിറ്റർ (മറൈൻ): പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്‌റ്റ് ജയം, എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്; ശമ്പളം 27500. പ്രായപരിധി: 60.

മെഡിക്കൽ ഓഫിസർ (2): എം ബി ബി എസ്, 6 മാസ പരിചയം. പ്രായപരിധി 65. ശമ്പളം 60000. ഇന്‍റർവ്യൂ ഓഗസ്‌റ്റ് 14ന്.

പൈലറ്റ് (5): ഷിപ്പിങ് മന്ത്രാലയത്തിന്‍റെ സർട്ടിഫിക്കറ്റ് ഒഫ് മാസ്‌റ്റർ/ചീഫ് ഓഫിസർ ഒഫ് ഫോറിൻ ഗോയിങ് ഷിപ്പ്, ഒരു വർഷ പരിചയം, പ്രായപരിധി 40 വയസ്, ശമ്പളം 70000-200,000.

വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.cochinport.gov.in

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...