Career

തലശേരിയിൽ അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലി 15 മുതല്‍

വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്‍റ്  റാലി ജൂൺ

15 മുതല്‍ 20 വരെ തീയതികളിലായി തലശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം.

കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ , ട്രേഡ്സ്മാന്‍ (പത്താം ക്ലാസ് വിജയിച്ചവര്‍ ), ട്രേഡ്സ്മാന്‍ (എട്ടാം ക്ലാസ് വിജയിച്ചവര്‍ ), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി.  പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ.മെയിലില്‍ അയച്ചിട്ടുണ്ട്.

ഉദ്യോഗാർഥികള്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റില്‍ തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ നിന്നും അറിയിച്ചു.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ