Career

വ്യോ​മ​സേ​ന​യി​ൽ കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്

വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം.

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ൽ ഫ്ളൈ​യിം​ഗ്, ടെ​ക്നി​ക്ക​ൽ, ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ബ്രാ​ഞ്ചു​ക​ളി​ലാ​യി കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​നും(​എ​യ​ർ​ഫോ​ഴ്സ് കോ​മ​ണ്‍ ടെ​സ്റ്റ് 02/ 2023) എ​ൻ​സി​സി സ്പെ​ഷ​ൽ എ​ൻ​ട്രി​യി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വ്യ​ത്യ​സ്ത കോ​ഴ്സു​ക​ളാ​ണ് ഉ​ള്ള​ത്. 2023 ജൂ​ലൈ​യി​ലാ​ണ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ആ​കെ 276 ഒ​ഴി​വു​ക​ളാ​ണ് ഉ​ള്ള​ത്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 30.

ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ചി​ലെ ഷോ​ർ​ട്ട് സ​ർ​വീ​സ് കോ​ഴ്സി​ലേ​ക്കും ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചി​ലെ പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ, ഷോ​ർ​ട്ട് സ​ർ​വീ​സ് കോ​ഴ്സ് എ​ന്നി​വ​യി​ലേ​ക്കും ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ബ്രാ​ഞ്ചി​ലെ പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ, ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണു അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ അ​വി​വാ​ഹി​ത​രാ​യി​രി​ക്ക​ണം.

ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ച്

യോ​ഗ്യ​ത: എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രോ​ണി​ക്സ്). കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലു വ​ർ​ഷ​ത്തെ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഒഫ് എ​ൻ​ജി​നി​യേ​ഴ്സ് (ഇ​ന്ത്യ) ന​ട​ത്തു​ന്ന അ​സോസിയേറ്റ് മെമ്പ​ർ​ഷി​പ്പ് പ​രീ​ക്ഷ/ എ​യ്റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഒഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​യും ബി​യും സെ​ക്ഷ​നു​ക​ളി​ൽ ജ​യം. എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (മെ​ക്കാ​നി​ക്ക​ൽ)-​എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​ർ (ഇ​ല​ക്‌​ട്രോ​ണി​ക്സ്). കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലു വ​ർ​ഷ​ത്തെ ബി​രു​ദം.

അ​ല്ലെ​ങ്കി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഒഫ് എ​ൻ​ജി​നി​യേ​ഴ്സ് (ഇ​ന്ത്യ) ന​ട​ത്തു​ന്ന അ​സോസിയേറ്റ് മെമ്പ​ർ​ഷി​പ്പ് പ​രീ​ക്ഷ/ എ​യ്റോ​നോ​ട്ടി​ക്ക​ൽ സൊ​സൈ​റ്റി ഒഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​യും ബി​യും സെ​ക്ഷ​നു​ക​ളി​ൽ ജ​യം. അ​ല്ലെ​ങ്കി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒഫ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ടെ​ലി​ക്ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യേ​ഴ്സ് ന​ട​ത്തു​ന്ന ഗ്രാ​ജു​വേ​റ്റ് മെം​ബ​ർ​ഷി​പ്പ് പ​രീ​ക്ഷാ ജ​യം.

ശാ​രീ​രി​ക യോ​ഗ്യ​ത: പു​രു​ഷ​ൻ- ഉ​യ​രം കു​റ​ഞ്ഞ​ത് 157.5 സെ​മീ. സ്ത്രീ ​കു​റ​ഞ്ഞ​ത് 152 സെ​മീ. തൂ​ക്കം ആ​നു​പാ​തി​കം. പ്രാ​യം: 2024 ജൂ​ലൈ ഒ​ന്നി​ന് 20 -26 വ​യ​സ്.

ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ച്

യോ​ഗ്യ​ത: കു​റ​ഞ്ഞ​ത് മൊ​ത്തം അ​റു​പ​തു ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം .പ്ല​സ്ടു ത​ല​ത്തി​ൽ ഫി​സി​ക്സും മാ​ത്ത​മാ​റ്റി​ക്സും പ​ഠി​ച്ച​വ​രാ​വ​ണം. അ​ല്ലെ​ങ്കി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നാ​ലു വ​ർ​ഷ​ത്തെ ബി​ഇ/ ബി​ടെ​ക് ബി​രു​ദം.

ശാ​രീ​രി​ക യോ​ഗ്യ​ത (സ്ത്രീ/ ​പു​രു​ഷ​ൻ): ഉ​യ​രം 162.5 സെ​മീ. തൂ​ക്കം- ആ​നു​പാ​തി​കം. മി​ക​ച്ച കാ​ഴ്ച ശ​ക്തി ഉ​ണ്ടാ​യി​രി​ക്ക​ണം. പൈ​ല​റ്റ് അ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റി​ൽ നേ​ര​ത്തെ പ​രാ​ജ​യ​പ്പെ​ട്ട​വ​രും എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ഡ​മി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​വ​രും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​ന​ത്തി​ന് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ്രാ​യം: 20 -24. 2024 ജൂ​ലൈ ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്. കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യം 26 വ​യ​സ്.

ഗ്രൗ​ണ്ട് ഡ്യൂ​ട്ടി ബ്രാ​ഞ്ച്

യോ​ഗ്യ​ത: അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ്: കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​ല്ലെ​ങ്കി​ൽ 50 ശ​താ​മ​നം മാ​ർ​ക്കോ​ടെ പി​ജി ബി​രു​ദം/ ത​ത്തു​ല്യ ഡി​പ്ലോ​മ. അ​ക്കൗ​ണ്ട്സ്- കു​റ​ഞ്ഞ​തു മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​കോം ബി​രു​ദം. അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​കോം/ ഐ​സി​ഡ​ബ്ല്യു​എ/ സി​എ.

ശാ​രീ​രി​ക യോ​ഗ്യ​ത(​പു​രു​ഷ​ൻ): ഉ​യ​രം: കു​റ​ഞ്ഞ​ത് 157.5 സെ​മീ. തൂ​ക്കം ആ​നു​പാ​തി​കം.​ശാ​രീ​രി​ക യോ​ഗ്യ​ത: സ്ത്രീ: ​ഉ​യ​രം 152 സെ​മീ. തൂ​ക്കം ആ​നു​പാ​തി​കം.​പ്രാ​യം: 2024 ജൂ​ലൈ ഒ​ന്നി​ന് 20 നും 26 ​നും ഇ​ട​യി​ൽ പ്രാ​യം.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​യ​ർ​ഫോ​ഴ്സ് കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (എ​എ​ഫ്സി​എ​ടി) മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യാ​യി​രി​ക്കും. ഷോ​ർ​ട്ട്‌ ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്ന് എ​സ്എ​സ്ബി പ​രീ​ക്ഷ​യു​ണ്ടാ​കും.

മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​ണ് പ​രീ​ക്ഷ. എ​ൻ​സി​സി എ​ൻ​ട്രി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​എ​ഫ്സി​എ​ടി എ​ഴു​തേ​ണ്ട ആ​വ​ശ്യ​മി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.afcat.cdac.in, www.careerindianairforce.cdac.in സ​ന്ദ​ർ​ശി​ക്കുക.​

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ

ഇന്ത്യ എതിർത്തു; ചാംപ്യൻസ് ട്രോഫി പാക് അധീന കശ്മീരിൽ കൊണ്ടുപോകില്ല

ഇപിയെ വിശ്വസിക്കുന്നു, പാർട്ടി അന്വേഷണമില്ല; ആത്മകഥാ വിവാദത്തിൽ എം.വി. ഗോവിന്ദൻ

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്