വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ 101 എ​​ൻ​​ജി​​നി​​യ​​ർ, സൂ​​പ്പ​​ർ​​വൈ​​സ​​ർ 
Career

വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ 101 എ​​ൻ​​ജി​​നി​​യ​​ർ, സൂ​​പ്പ​​ർ​​വൈ​​സ​​ർ

തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വള​​ത്തി​​ൽ 16 ഒ​​ഴി​​വു​​ണ്ട്

കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ലാ​​സ്ഥാ​​പ​​ന​​മാ​​യ എഐ എ​​ൻ​​ജി​​നീ​​യ​​റിങ് സ​​ർ​​വീ​​സസ് ​​ലി​​മി​​റ്റ​​ഡി​​ൽ ഗ്രാജ്വേറ്റ് എ​​ൻ​​ജി​​നിയ​​ർ ട്രെ​​യി​​നി, റീജിയണൽ സെ​​ക്യൂ​​രി​​റ്റി ഓ​​ഫീ​​സ​​ർ, അ​​സി​​സ്റ്റ​​ന്‍റ് സൂ​​പ്പ​​ർ​​വൈസ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 101 ഒ​​ഴി​​വു​​ണ്ട്.

തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്താ​​വള​​ത്തി​​ൽ 16 ഒ​​ഴി​​വു​​ണ്ട്. ഡ​​ൽ​​ഹി, മും​​ബൈ, കൊൽക്ക​​ത്ത, ഹൈ​​ദ​​രാബാ​​ദ്, നാ​​ഗ്‌​​പു​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് മ​​റ്റ് ഒ​​ഴി​​വു​​ക​​ൾ. അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്.

അ​​സി​​സ്റ്റ​​ന്‍റ് സൂ​​പ്പ​​ർ​​വൈ​​സ​​ർ (സെ​​ക്യൂ​​രി​​റ്റി): ഒ​​ഴി​​വ്-73. ശ​​മ്പ​​ളം: 27,940 രൂ​​പ. യോ​​ഗ്യ​​ത: ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലു​​ള്ള ബി​​രു​​ദ​​ത്തോ​​ടൊ​​പ്പം ബ്യൂ​​റോഒഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി ന​​ൽ​​കു​​ന്ന കു​​റ​​ഞ്ഞ​​ത് മൂ​​ന്നു​​മാ​​സ​​ത്തെ ഏ​​വി​​യേ​​ഷ​​ൻ സ​​ർ​​ട്ടി ഫി​​ക്ക​​റ്റും ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, പ്രാ​​ദേ​​ശി​​ക ഭാ​​ഷ എ​​ന്നി​​വ​​യി​​ലു​​ള്ള പ​​രി​​ജ്ഞാ​​നവും ​​ഒ​​രു​​ വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ചയ​​വും. പ്രാ​​യം: 35 ക​​വി​​യ​​രു​​ത്.

ഗ്രാജ്വേറ്റ് എ​​ൻ​​ജി​​നിയ​​ർ(​​ട്രെ​​യി​​നി): ഒ​​ഴി​​വ്-25. സ്റ്റൈ​​പ്പ​​ൻ​​ഡ്: ഒ​​രു​​ വ​​ർ​​ഷ​​ത്തെ ട്രെ​​യി​​നിംഗ് കാ​​ലയ​​ള​​വി​​ൽ പ്ര​​തി​​മാ​​സം 40,000 രൂ​​പ സ്റ്റൈ​​പ്പ​​ൻ​​ഡ് ല​​ഭി​​ക്കും.

യോ​​ഗ്യ​​ത: 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ എയ്റോ​​നോ​​ട്ടി ക്ക​​ൽ/​​മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ല​​ക്‌ട്രി​​ക്ക​​ൽ/ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്/​​ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേഷ​​ൻ/​​ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​​ഷ​​ൻ/​​ഇ​​ല​​ക്‌ട്രോ ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ/ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ/​​പ്രൊ​​ഡ​​ക്‌​​ഷ​​ൻ വി​​ഷ​​യ​​ത്തി​​ലു​​ള്ള എ​​ൻ​​ജി​​നിയ​​റിംഗ് ബി​​രു​​ദ​​വും 85 ശ​​ത​​മാ​​ന​​ത്തി​​ൽ കു​​റ​​യാത്ത ​​ഗേ​​റ്റ് സ്കോ​​റും. പ്രാ​​യം: 28 വ​​യ​​സ്.

റീജിയണൽ സെ​​ക്യൂ​​രി​​റ്റി ഓ​​ഫീ​​സ​​ർ: ഒ​​ഴി​​വ്: 3. ശ​​മ്പ​​ളം: 47.625 രൂ​​പ. യോ​​ഗ്യ​​ത: ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തിലു​​ള്ള ബി​​രു​​ദ​​ത്തോ​​ടൊ​​പ്പം ബ്യൂ​​റോ ഒഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂരി​​റ്റി ന​​ൽ​​കു​​ന്ന കു​​റ​​ഞ്ഞ​​ത് മൂ​​ന്നു​​ മാസ​​ത്തെ ഏ​​വി​​യേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്കറ്റും ​​ഇം​​ഗ്ലീ​​ഷ്, ഹി​​ന്ദി, പ്രാ​​ദേ​​ശി​​ക​​ഭാ​​ഷഎ​​ന്നി​​വ​​യി​​ലു​​ള്ള പ​​രി​​ജ്ഞാ​​ന​​വും അ​​ഞ്ചു​​ വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ചയ​​വും. പ്രാ​​യം: 40 ക​​വി​​യ​​രു​​ത്.

എ​​ല്ലാ ത​​സ്തി​​ക​​ക​​ളി​​ലെ​​യും ഉ​​യ​​ർ​​ന്ന​​ പ്രാ​​യ​​പ​​രി​​ധി​​യി​​ൽ എ​​സ്​​സി/​​എ​​സ്ടി ​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചു​​ വ​​ർ​​ഷ​​വും ഒബിസി. വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് മൂ​​ന്നു​​ വ​​ർഷ​​വും വി​​മു​​ക്ത​​ഭ​​ട​​ന്മാ​​ർ​​ക്ക് സേ​​വന​​ത്തി​​ന​​നു​​സ​​രി​​ച്ചും ഇ​​ള​​വു​​ ല​​ഭി​​ക്കും. എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം എ​​ന്നി​​വ ന​​ട​​ത്തി​​യാ​​വും തെര​​ഞ്ഞെ​​ടു​​പ്പ്. അ​​പേക്ഷ​​ക​​ർ​​ക്ക് ജോ​​ലി​​ക്കാ​​വ​​ശ്യ​​മാ​​യ ശാ​​രീരി​​ക​​ക്ഷ​​മ​​ത ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം.

അ​​പേ​​ക്ഷാ​​ഫീ​​സ്: ഗ്രാജ്വേറ്റ് എ​​ൻ​​ജി​​നിയ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് 1500 രൂ​​പ, മ​​റ്റ് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് 1000 രൂ​​പ. (എ​​സ്‌സി/​​എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും വി​​മു​​ക്ത​​ഭ​​ട​​ന്മാ​​ർ​​ക്കും അ​​പേ​​ക്ഷാ​​ ഫീസ് ​​ബാ​​ധ​​ക​​മ​​ല്ല.) ഫീ​​സ് ഡി​​മാ​​ൻ​​ഡ് ഡ്രാഫ്റ്റാ​​യി അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷ: അ​​പേ​​ക്ഷാ​​ഫോം ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ സ​​ഹി​​തം ഓ​​ർ​​ഡി​​ന​​റി/ സ്പീ​​ഡ് പോ​​സ്റ്റ് മു​​ഖേ​​ന​​യോ കൊ​​റി​​യറാ​​യോ അ​​യ​​യ്ക്കാം. അ​​പേ​​ക്ഷ സ്വീ​​ക​​രിക്കു​​ന്ന അ​​വ​​സാ​​ന തി​​യ​​തി: സെ​​പ്റ്റം​​ബ​​ർ 24.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേക്ഷാ​​ഫോ​​മി​​നും www.aiesl.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും