ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻമാർ) ഒഴിവുകളിൽ നിയമനം. ജപ്പാൻ ഭാഷയിൽ ട്രെയിസിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേക്ഷകർ.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം: കെയർ ഗിവർ: എഎൻഎം/ജിഎൻഎം/ബിഎസ്സി നഴ്സിങ്, 20-27; 92,000.
ഓട്ടമോട്ടീവ് ടെക്നിഷ്യൻ (25): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമോട്ടീവ് എൻജിനിയറിങ് ബിരുദം; 18-30; 1,12,000.
ഓട്ടോമൊബൈൽ സർവീസ് ആൻഡ് കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് (20): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനിയറിങ് ബിരുദം; 18-30; 1,09,000.
എൻജിനീയർ (30): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ കെമിക്കൽ/ മെറ്റീരിയൽസ് എൻജിനീയറിങ് ബിരുദം; 18-30; 1,15,000.
നവംബർ 25നു മുമ്പ് ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് കോപ്പി എന്നിവ japan@ odepc.in എന്ന ഇമെയിലിൽ അയയ്ക്കുക.