കൊ​​ച്ചി​​ൻ ഷിപ്പ് യാ​​ർ​​ഡ് 
Career

കൊ​​ച്ചി​​ൻ ഷിപ്പ് യാ​​ർ​​ഡി​​ൽ 307 അ​​പ്ര​ന്‍റീസ്

ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ഒക്റ്റോബർ 23 വ​​രെ

കൊ​​ച്ചി​​ൻ ഷിപ്പ്​യാ​​ർ​​ഡ് ലി​​മി​​റ്റ​​ഡി​​ൽ ടെക്നിഷ്യൻ (വൊ​​ക്കേ​​ഷ​​ന​​ൽ), ഐ​​ടി​​ഐ ട്രേ​​ഡ് അപ്രന്‍റീസ് ത​​സ്‌​​തി​ക​​ക​​ളി​​ലെ 307 ഒ​​ഴി​​വി​​ൽ ഒ​​രു വ​​ർ​​ഷ പ​​രി​​ശീ​​ല​​ന​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ ഒക്റ്റോബർ 23 വ​​രെ.

ഒ​​ഴി​​വു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ൾ, യോ​​ഗ്യ​​ത, സ്‌​​റ്റൈ​​പ​​ൻ​​ഡ്: ഐ​​ടി​​ഐ ട്രേ​​ഡ് അപ്രന്‍റീ​സ് (ഇ​​ല​​ക്‌​ട്രി​​ഷ​ൻ, ഫി​​റ്റ​​ർ, വെ​​ൽ​​ഡ​​ർ, മെ​​ഷീ​നി​​സ്റ്റ്, ഇ​​ല​​ക്‌​ട്രോ​​ണി​ക് ​മെ​​ക്കാ​​നി​​ക്, ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് മെ​​ക്കാ​​നി​​ക്, ഡ്രാ​​ഫ്റ്റ്സ്മാ​​ൻ-​​മെ​​ക്കാ​​നി​​ക്ക​​ൽ, ഡ്രാ​​ഫ്റ്റ്സ്മാ​​ൻ -സി​​വി​​ൽ, പെ​​യി​​ന്‍റ​ർ ജ​​ന​​റ​​ൽ/​​പെ​​യി​ന്‍റ​ർ-​​മ​​റൈ​​ൻ,മെ​​ക്കാ​​നി​​ക് മോ​​ട്ടോ​​ർ വെ​​ഹി​​ക്കി​​ൾ, ഷീ​​റ്റ് മെ​​റ്റ​​ൽ വ​​ർ​​ക്ക​​ർ, ഷിപ്പ്റൈ​​റ്റ് വു​​ഡ്/​​കാ​​ർ​​പെ​ന്‍റ​​ർ/​​വു​​ഡ് വ​​ർ​​ക് ടെ​​ക്നി​​ഷ​ൻ, മെ​​ക്കാ​​നി​​ക് ഡീ​​സ​​ൽ, ഫി​​റ്റ​​ർപൈപ്പ്/ പ്ലം​​ബ​​ർ, റ​​ഫ്രി​​ജ​​റേ​​ഷ​​ൻ ആ​​ൻ​​ഡ് എ​​യ​​ർ ക​​ണ്ടീ​​ഷ​​നിങ് മെ​​ക്കാ​​നി​​ക്/​​റ​​ഫ്രി​​ജ​​റേ​​ഷ​​ൻ ആ​​ൻ​​ഡ്എ​​യ​​ർ ക​​ണ്ടീ​​ഷ​​നിങ് ടെ​​ക്നി​​ഷ​ൻ, മ​​റൈ​​ൻ ഫി​റ്റ​​ർ): പ​​ത്താം ക്ലാ​​സ് ജ​​യം, ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡി​​ൽ ഐ​​ടി​​ഐ ജ​​യം (എ​​ൻ​​ടി​​സി); 8000 രൂ​​പ.

ടെ​​ക്നി​​ഷ​ൻ (വൊ​​ക്കേ​​ഷ​​ന​​ൽ) അ​​പ്ര​ന്‍റി​സ്: അ​​ക്കൗ​​ണ്ടിം​ഗ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ/ അ​​ക്കൗ​ണ്ട്സ് ​അ​​സി​​സ്റ്റ​ന്‍റ്, ബേ​​സി​​ക് ന​​ഴ്‌​​സിം​ഗ് ആ​​ൻ​​ഡ് പാ​​ലി​​യേ​​റ്റീ​​വ് കെ​​യ​​ർ/ ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി അ​​സി​സ്റ്റ​ന്‍റ്, ​ക​​സ്റ്റ​മ​​ർ റി​​ലേ​​ഷ​​ൻ​​ഷി​​പ് മാനെ​​ജ്‌​​മെ​​ന്‍റ്/​​ഓ​​ഫീ​സ് ​ഓ​​പ്പ​​റേ​​ഷ​​ൻ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ്, ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക് ടെ​​ക്നോ​​ള​​ജി/​​ഇ​​ല​​ക്‌ട്രീഷ്യ​ൻ ഡൊ​​മ​​സ്റ്റി​ക് സൊ​​ല്യൂ​​ഷ​​ൻ, ഫു​​ഡ് ആ​​ൻ​ഡ് ​റ​​സ്റ്റ​​റ​ന്‍റ് മാനെ​​ജ്‌​​മെ​​ന്‍റ്/​​ക്രാ​​ഫ്റ്റ് ബേ​​ക്ക​​ർ: ബ​​ന്ധ​​പ്പെ​​ട്ട വി​​ഭാ​​ഗ​​ത്തി​​ൽ വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി എ​​ജ്യു​​ക്കേ​​ഷ​​ൻ ജ​​യം (വി​​എ​​ച്ച്എ​സ്‌​​ഇ); 9000 രൂ​​പ.

കു​​റ​​ഞ്ഞ പ്രാ​​യം: 18 വ​​യ​​സ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: യോ​​ഗ്യ​​താ പ​​രീ​​ക്ഷ​​യി​​ലെ മാ​​ർ​​ക്ക് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ​​രി​​ശോ​​ധ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

www.cochinshipyard.in

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ