മെക്കാനിക്ക് മുതൽ മെക്കാനിക്കൽ എൻജിനീയർ വരെ: ഓസ്ട്രിയയിൽ തൊഴിലവസരങ്ങൾ 
Career

മെക്കാനിക്ക് മുതൽ മെക്കാനിക്കൽ എൻജിനീയർ വരെ: ഓസ്ട്രിയയിൽ തൊഴിലവസരങ്ങൾ

വിയന്ന: മറ്റു മിക്ക യൂറോപ്യൻ രാജ്യങ്ങളിലെയും പോലെ ഓസ്ട്രിയൻ തൊഴിൽ വിപണിയും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രായമേറുന്ന ജനസംഖ്യ. ഇതു കാരണം, രാജ്യത്തെ തൊഴിലവസരങ്ങൾ നികത്താൻ വിദേശ പൗരൻമാരെ കാര്യമായി ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഓസ്ട്രിയ. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തില്‍ ഓസ്ട്രിയയില്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ടു ലക്ഷത്തിനടുത്ത് തൊഴിലവസരങ്ങളാണ്. തൊട്ടു മുന്‍പുള്ള മൂന്നു മാസങ്ങളെ അപേക്ഷിച്ച് എട്ടര ശതമാനമാണ് വര്‍ധന.

ഈ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഓസ്ട്രിയയില്‍ റിപ്പോര്‍ട്ട് ചെയ്ത 196,400 തൊഴിലവസരങ്ങളില്‍ 113,200 എണ്ണവും സര്‍വീസ് സെക്റ്ററിലായിരുന്നു. 46,100 അവസരങ്ങള്‍ മാനുഫാക്ചറിങ് മേഖലയിലും 37,100 പൊതുമേഖലയിലും. നിലവില്‍ പ്രതിമാസം 1500 യൂറോയാണ് ഓസ്ട്രിയയിലെ മിനിമം വേതനം എന്നത് വിദേശികള്‍ക്ക് ആകര്‍ഷകമായ ഘടകം കൂടിയാകുന്നു. 9.17 മില്യന്‍ മാത്രമാണ് രാജ്യത്തെ ജനസംഖ്യ. ഇതില്‍ തന്നെ ആറു മില്യന്‍ ആളുകള്‍ മാത്രമാണ് ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവര്‍.

ഓസ്ട്രിയയില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളെ ആവശ്യമുള്ള മേഖലകള്‍ ഏതൊക്കെ എന്നു നോക്കാം:

  1. ഇലക്‌ട്രിക്കല്‍ മെക്കാനിക്ക്, ഫിറ്റര്‍

  2. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മെഷീനറി മെക്കാനിക്ക്, റിപ്പയറര്‍

  3. മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്, റിപ്പയറര്‍

  4. ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍

  5. വെല്‍ഡര്‍, ഫ്ളെയിം കട്ടര്‍

  6. സ്പ്രേ പെയിന്‍റര്‍, വാര്‍ണിഷര്‍

  7. പ്ളംബർ, പൈപ്പ് ഫിറ്റർ

  8. റൂഫർ

  9. കാര്‍പ്പന്‍റര്‍, ജോയിനര്‍

  10. കുക്ക്

  11. നഴ്സിങ് അസോസിയേറ്റ് പ്രൊഫഷണല്‍

  12. കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍

  13. ഫിസിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് സയന്‍സ് ടെക്നീഷ്യന്‍

  14. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ടെക്നീഷ്യന്‍

  15. ഇലക്രേ്ടാണിക്സ് എന്‍ജിനീയറിങ് ടെക്നീഷ്യന്‍

  16. ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ് ടെക്നീഷ്യന്‍

  17. സിസ്റ്റംസ് അനലിസ്റ്റ്

  18. മിഡൈ്വഫറി പ്രൊഫഷണല്‍

  19. ജനറലിസ്റ്റ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍

  20. എന്‍ജിനീയറിങ് പ്രൊഫഷണല്‍‌

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം