പ്രതീകാത്മകം 
Career

കു​​ടും​​ബ​​ശ്രീ​​യി​​ൽ 955 ഹ​​രി​​ത​ക​​ർ​​മ​​സേ​​ന കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ

അ​​പേ​​ക്ഷ അ​​ത​ത് ജി​​ല്ല​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.

കു​​ടും​​ബ​​ശ്രീ ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന പ​​ദ്ധ​​തി നി​​ർ​​വ​​ഹ​​ണ​​ത്തി​​നാ​​യി ഹ​​രി​ത​​ക​​ർ​​മ​​സേ​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ മാ​​രെ നി​​യ​​മി​​ക്കു​​ന്നു. ജി​​ല്ലാ​​ടി​​സ്ഥാ​ന​​ത്തി​​ലും സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലു​​മാ​​യാ​​ണ് നി​​യ​​മ​​നം. ആ​​കെ 955 ഒ​​ഴി​​വു​​ണ്ട്.

ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ (ജി​​ല്ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ), ഒ​​ഴി​​വ്:14, ഓ​ണ​​റേ​​റി​​യം: 25,000 രൂ​​പ.

യോ​​ഗ്യ​​ത: ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദം, കം​​പ്യൂ​​ട്ട​​ർ പ​​രി​​ജ്ഞാ​​നം, ര​​ണ്ടു വ​​ർ​​ഷ​ത്തെ ​ഫീ​​ൽ​​ഡ് ലെ​​വ​​ൽ പ്ര​​വൃ​​ത്തി​​പ​രി​​ച​​യം. പ്രാ​​യ​​പ​​രി​​ധി: 25-40

ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന കോ-​​ഓ​​ർ​ഡി​​നേ​​റ്റ​​ർ (സി​ഡി​എ​​സ്), ഒ​​ഴി​​വ്: 941 (പ​​ഞ്ചാ​​യ​​ത്ത​​ടി​​സ്ഥാ​​ന​​ത്തി​​ൽ).

ഓ​ണ​​റേ​​റി​​യം: 10,000 രൂ​​പ, യോ​ഗ്യ​ത: ബി​​രു​​ദം/​​ഡി​​പ്ലോ​​മ, കം​​പ്യൂ​ട്ട​​ർ പ​​രി​​ജ്ഞാ​​നം (സ്ത്രീ​​ക​​ൾ മാ​​ത്രം). പ്രാ​​യ​​പ​​രി​​ധി: 25-40

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു​​പ​​രീ​ക്ഷ​​യു​​ടെ​​യും അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ​​യും​​അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് തെ​​ര​​ഞ്ഞെ​ടു​​പ്പ്. കു​​ടും​​ബ​​ശ്രീ​​യെ സം​​ബ​​ന്ധി​​ച്ചു​ള്ള ​വി​​വ​​ര​​ങ്ങ​​ൾ (തീം ​​ഉ​​ൾ​​പ്പെ​​ടെ), ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങളു​​ടെ പ്ര​​വ​​ർ​​ത്ത​​നം/​​പ​​ദ്ധ​​തി​​ക​​ൾ, ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന, മാ​​ലി​​ന്യ​​സം​​സ്ക​ര​​ണം,ക​​റ​​ന്‍റ് അ​​ഫ​​യേ​​ഴ്സ്, ഇം​​ഗ്ലീ​​ഷ് പ​​രി​​ജ്ഞാ​​നം, റീ​​സ​​ണിം​ഗ് ആ​​ൻ​​ഡ് മെ​​ന്‍റ​​ൽ എ​​ബി​​ലി​​റ്റി എ​​ന്നീ വി​​ഷ​​യ​ങ്ങ​​ളി​​ൽ​​നി​​ന്ന് ചോ​​ദ്യ​​ങ്ങ​​ളു​​ണ്ടാ​​കും. റാ​​ങ്ക്പ​​ട്ടി​​ക ജി​​ല്ലാ​​ത​​ല​​ത്തി​​ലാ​​ണ് പ്രസി​​ദ്ധീ​​ക​​രി​​ക്കു​​ക. അ​​പേ​​ക്ഷാ​​ഫോം കു​​ടും​​ബ​​ശ്രീ ജി​​ല്ലാ​​മി​​ഷ​​ൻ ഓ​​ഫീ​​സി​​ൽ​​നി​​ന്ന് നേ​​രി​​ട്ടോ വെ​​ബ്സൈ​റ്റി​​ൽ​​നി​​ന്നോ ല​​ഭി​​ക്കും.

പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​യോ​​ടൊ​പ്പം ​വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത തെ​​ളി​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഫോ​​ട്ടോ അ​​ട​​ങ്ങി​​യ പ്രൂ​​ഫ് എ​​ന്നി​​വ​​യു​​ടെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​പ്പു​​ക​​ൾ, അ​​യ​​ൽ​​ക്കൂ​​ട്ട അം​​ഗം/ കു​​ടും​​ബാം​​ഗം, ഓ​​ക്സി​​ല​​റി ഗ്രൂ​​പ്പം​ഗം ​ആ​​ണെ​​ന്ന​​തി​​നും വെ​​യ്‌​​റ്റേ​​ജ്‌ മാ​​ർ​​ക്കി​​ന് അ​​ർ​​ഹ​​ത​​പ്പെ​​ട്ട അ​​പേ​ക്ഷ​​ക​​യാ​​ണെ​​ന്ന​​തി​​നും സി​ഡി​എ​​സി​​ന്‍റെ സാ​​ക്ഷ്യ​​പ​​ത്ര​​വും ഡി​​മാ​​ൻ​ഡ് ഡ്രാ​​ഫ്റ്റും സ​​മ​​ർ​​പ്പി​​ക്ക​​ണം.

അ​​പേ​​ക്ഷാ ക​​വ​​റി​​നും പു​​റ​​ത്ത് ത​​സ്തി​ക​​യു​​ടെ കോ​​ഡ് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. അ​​പേ​​ക്ഷാ​​ഫീ​​സ്: 200 രൂ​​പ. ഓ​​രോ ത​​സ്തി​​ക​​യ്ക്കും പ്ര​​ത്യേ​​കം അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​പേ​​ക്ഷ അ​​ത​ത് ജി​​ല്ല​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.

വെ​​ബ്സൈ​​റ്റ്: www. kudumbashree.org

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?