Career

ഡെന്‍മാര്‍ക്ക് കുടിയേറ്റ നയം ഉദാരമാക്കുന്നു; അവസരങ്ങൾ നിരവധി

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലേക്ക് വിദഗ്ധ തൊഴിലാളികള്‍ക്കു കുടിയേറുന്നത് കൂടുതല്‍ എളുപ്പമാക്കുന്ന വിധത്തില്‍ കുടിയേറ്റ നയം പരിഷ്‌കരിക്കുന്നു. ഇതു പ്രകാരം ജൂലൈ ഒന്നു മുതല്‍ സോഷ്യല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന്‍റെ പോസിറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

ഓതറൈസേഷന്‍ പ്രോഗ്രാമിനു കീഴില്‍ റെസിഡന്‍സ് പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് പിന്നീട് വര്‍ക്ക് പെര്‍മിറ്റ് എടുക്കേണ്ട ആവശ്യവും വരില്ല. ഇതുകൂടാതെ, ഓതറൈസേഷന്‍ ദീര്‍ഘിപ്പിച്ച്, ആറു മാസം ജോലി അന്വേഷണത്തിനു മാത്രമായി രാജ്യത്തു തങ്ങാനും വിദേശ പൗരന്‍മാര്‍ക്ക് അനുമതി ലഭിക്കും.

പോസിറ്റിവ് ലിസ്റ്റില്‍ വരുന്നതോടെ ആയിരം റെസിഡന്‍സ്, വര്‍ക്ക് പെര്‍മിറ്റുകളാണ് സോഷ്യല്‍, ഹെല്‍ത്ത്‌കെയര്‍ മേഖലകളില്‍ ലഭ്യമാക്കുക. രാജ്യം നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം കണക്കിലെടുത്താണ് ഈ നടപടികള്‍.

താഴെ പറയുന്ന മേഖലകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളിക്ഷാമം നേരിടുന്നത്:

  1. വീട്ടിലെത്തി കെയര്‍ ജോലി ചെയ്യുന്നവര്‍

  2. ചൈല്‍ഡ് കെയര്‍

  3. ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നീഷ്യന്‍സും അസിസ്റ്റന്‍റുമാരും

  4. മെഡിക്കല്‍ ഇമേജിങ് ആന്‍ഡ് തെറാപ്യൂട്ടിക് എക്വിപ്‌മെന്‍റ് ടെക്‌നീഷ്യന്‍സും

  5. മിഡൈ്വഫറി പ്രൊഫഷണല്‍സ്

  6. നഴ്‌സിങ് പ്രൊഫഷണല്‍സ്

  7. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ്

  8. ജനറലിസ്റ്റ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ്‌

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം