Graphic representation for vocational training Image by vectorjuice on Freepik
Career

അംഗപരിമിതർക്ക് സൗജന്യ തൊഴിൽ പരിശീലനം

തിരുവനന്തപുരം: കുമാരപുരം ബഥാനിയ റീബാലിറ്റേഷൻ സെന്‍ററിൽ ഭിന്നശേഷിയുള്ളവർക്കും സംസാര-ശ്രവണ ശേഷിയില്ലാത്തവർക്കും വേണ്ടി തൊഴിലധിഷ്ഠിത കോഴ്സുകളിൽ രണ്ടു വർഷത്തെ സൗജന്യം പരിശീലനം നൽകുന്നു.

കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം), ബുക്ക് ബൈൻഡിങ്, കരകൗശല വിദ്യകൾ, തയ്യൽ പരിശീലനം (ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്‍റ് ടെക്നോളജി), മെഴുകുതിരി നിർമാണം തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. ഇതുകൂടാതെ കൗൺസിലിങ്ങും നൽകും.

18 മുതൽ 35 വരെ പ്രായമുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസ സൗകര്യവും സൗജന്യമായി നൽകും.

ബന്ധപ്പെടാനുള്ള വിലാസം: ബഥാനിയ റീഹാബിലിറ്റേഷൻ സെന്‍റർ ഫോർ ദി ഡിസേബിൾഡ്, ഫിലിപ്സ് ഹിൽ, കുമാരപുരം, മെഡിക്കൽ കോളെജ് പിഒ, തിരുവനന്തപുരം - 11.

ഫോൺ: 9633412282, 0471 - 2442002

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ