iit delhi 
Career

ഐഐടിയിൽ പ്രൊഫസർ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31

ന്യൂഡൽഹി: അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഐടി ഡൽഹി. സിവിൽ എൻജിനീയറിങ്, അപ്ലൈഡ് മെക്കാനിക്സ്, കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആന്‍ഡ് എൻജിനീയറിങ് എന്നിങ്ങനെ വിവിധ ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31. വിശദ വിവരങ്ങൾക്ക് ഐഐടി ഡൽഹിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

അസോസിയേറ്റ് പ്രൊഫസർ:

ആറു വർഷത്തെ പ്രവൃത്തി പരിചയവും പിഎച്ച്ഡിയും.

ആറുവർഷത്തെ പ്രവൃത്തി പരിചയത്തിൽ മൂന്നു വർഷം അസിസ്റ്റന്‍റ് പ്രൊഫസർ ഗ്രേഡ് 1ഓടെ ഐഐടിയിലോ എൻഐടിയിലോ പ്രവർത്തിച്ചവരാകണം.

പ്രൊഫസർ: പിഎച്ച്ഡിയുള്ള പത്തു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.പത്തു വർഷത്തെ പ്രവൃത്തി പരിചയത്തിൽ നാലു വർഷം അസോസിയേറ്റ് പ്രൊഫസർ/തത്തുല്യ യോഗ്യത വേണം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...