ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്‍റ്: ജാഗ്രത പാലിക്കണം 
Career

ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്‍റ്: ജാഗ്രത പാലിക്കണം

ന്യൂസിലൻഡ് നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയും തൊഴിലുടമയെക്കുറിച്ചും റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ ആധികാരികതയും ഉറപ്പാക്കാം

തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സങി റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെന്നും, ഇതിനെതിരേ ജാഗ്രത പുലർത്തണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. കോമ്പറ്റൻസി അസെസ്മെന്‍റ് പ്രോഗ്രാമിലും (CAP) നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

CAP യിൽ പങ്കെടുക്കാനുള്ള വിസിറ്റിങ് വിസയ്ക്ക് ഏജന്‍റുമാർക്ക് വലിയ തുകകൾ ഉദ്യോഗാര്‍ഥികള്‍ നല്‍കുന്നുണ്ട്. CAP പൂർത്തിയാക്കിയിട്ടും നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത ശേഷവും, അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലൻഡിലെ വെല്ലിങ്ടണിലുള്ള ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജാഗ്രതപാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രാലയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ റസിഡന്‍റ് കമ്മീഷണര്‍മാര്‍ക്ക് കത്ത് നല്‍കിയത്.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലൻഡില്‍ ഉണ്ടായിരുന്ന നഴ്സിങ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്‍റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്.

ന്യൂസിലൻഡിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും.

റിക്രൂട്ട്മെന്‍റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ