ഫയൽ ചിത്രം 
Career

ഇന്ത്യൻ മിലിട്ടറി കോളെജ് പ്രവേശന പരീക്ഷ ഡിസംബറിൽ

ആ​ൺ​കു​ട്ടി​ക​ൾ​ക്കും, പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

തി​രു​വ​ന​ന്ത​പു​രം: ഡെ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജി​ലേ​ക്ക് ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​ന​ത്തി​നു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര പ​രീ​ക്ഷാ ക​മ്മി​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ ഡി​സം​ബ​ർ 2ന് ​ന​ട​ക്കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കും, പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

2024 ജൂ​ലൈ 1ന് ​അം​ഗീ​കൃ​ത സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യോ പാ​സാ​യി​രി​ക്കു​ക​യോ വേ​ണം. 2011 ജൂ​ലൈ 2-നും 2013 ​ജ​ന​വ​രി 1 -നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷാ ഫോ​മും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളും ല​ഭി​ക്കു​ന്ന​തി​നു രാ​ഷ്‌​ട്രീ​യ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജി​ലേ​ക്ക് അ​പേ​ക്ഷി​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ കൂ​ട്ടി​ക​ൾ​ക്ക് 600 രൂ​പ​യും, എ​സ് സി /​എ​സ്ടി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് 555 രൂ​പ​യു​മാ​ണ് ഫീ​സ്. എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ സ്പീ​ഡ് പോ​സ്റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് ദ ​ക​മാ​ൻ​ഡ​ന്‍റ്, ആ​ർ​ഐ​എം​സി ഫ​ണ്ട്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ബ​ല്ലു​പു​ർ ചൗ​ക്ക് ഡെ​റാ​ഡൂ​ൺ (ബാ​ങ്ക് കോ​ഡ് – 1399), ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്ന വി​ലാ​സ​ത്തി​ൽ മാ​റാ​വു​ന്ന ത​ര​ത്തി​ൽ ദ ​ക​മാ​ൻ​ഡ​ന്‍റ്, രാ​ഷ്‌​ട്രീ​യ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജ്, ഡ​റ​ഡൂ​ൺ, ഉ​ത്ത​രാ​ഖ​ണ്ഡ്, പി​ൻ - 248003' എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ www.rimc.gov.in ൽ ​ല​ഭ്യ​മാ​ണ്.

കേ​ര​ള​ത്തി​ലും, ല​ക്ഷ​ദ്വീ​പി​ലു​മു​ള്ള അ​പേ​ക്ഷ​ക​ർ രാ​ഷ്‌​ട്രീ​യ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജി​ൽ നി​ന്നും ല​ഭി​ക്കു​ന്ന നി​ർ​ദി​ഷ്ട അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ഒ​ക്റ്റോ​ബ​ർ 15നു ​മു​മ്പ് ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ''സെ​ക്ര​ട്ട​റി, പ​രീ​ക്ഷാ​ഭ​വ​ൻ, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം-12'' എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും