Symbolic Image 
Career

തൊഴിൽ വാർത്തകൾ (03-01-2024)

വീഡിയോ സ്ട്രിംഗര്‍ അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവര്‍ 2024 ജനുവരി 8 നകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300

ന്യൂനപക്ഷ ക്ഷേമ ഡയറക്റ്ററേറ്റിൽ ക്ലർക്ക്

ന്യൂനപക്ഷ ക്ഷേമ ഡയറക്റ്ററേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്‍റ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം 8 ന് വൈകിട്ട് 5 നകം director.mwd@gmail.com ൽ അയയ്ക്കണം.

അപേക്ഷ തീയതി ദീർഘിപ്പിച്ചു

സംസ്ഥാന സഹകരണ യൂണിയൻ, കേരള സഹായക്/വാച്ച്മാൻ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 2024 ജനുവരി 15 വരെ ദീർഘിപ്പിച്ചതായി അഡീഷണൽ രജീസ്ട്രാർ- സെക്രട്ടറി അറിയിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു