കോപ്പന്‍ഹേഗന്‍: തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ ഡെൻമാർക്ക് 110 തൊഴിൽ മേഖലകളിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തീരുമാനിച്ചു.
ഇതില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്ക് 72 തസ്തികകളിലേക്കും തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് 38 തസ്തികകളിലേക്കും പ്രവേശനം ലഭിക്കും. ജോലി കിട്ടിയാല്‍ യോഗ്യത അനുസരിച്ച് ഡാനിഷ് റെസിഡന്‍സ് പെര്‍മിറ്റിനും വര്‍ക്ക് പെര്‍മിറ്റിനും അപേക്ഷിക്കാനും സാധിക്കും.
താഴെ പറയുന്ന തൊഴില്‍ മേഖലകളിൽ വിവിധ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്‍റ്:
മിലിറ്ററി വര്‍ക്ക്
അഡ്മിനിസ്‌ട്രേഷന്‍, ബിസിനസ് ഫങ്ഷനുകളില്‍ മാനേജര്‍മാര്‍
പ്രൊഡക്ഷന്‍, സര്‍വീസ് മേഖലകളില്‍ മാനേജര്‍മാര്‍
നാച്ചുറല്‍ സയന്‍സ്, എന്‍ജിനീയറിങ്
ഹെല്‍ത്ത്‌കെയര്‍
ടീച്ചിങ്, എഡ്യുക്കേഷന്‍ വര്‍ക്ക്
ഇക്കണോമിക്‌സ്, അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ്
ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ടെക്‌നോളജി
ലോ, സോഷ്യല്‍ സയന്‍സ്, കള്‍ച്ചര്‍
സയന്‍സ്, എന്‍ജിനീയറിങ്, ഷിപ്പിങ്, ഏവിയേഷന്‍ എന്നിവയില്‍ ടെക്‌നീഷ്യന്‍
ഹെല്‍ത്ത്‌കെയര്‍ ടെക്‌നീഷ്യന്‍
സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് അസോസിയേറ്റ് പ്രൊഫഷണല്‍സ്
ഹെല്‍ത്ത് പ്രൊഫഷണല്‍സ്
ബിസിനസ്, അഡ്മിനിസ്‌ട്രേഷന്‍ അസോസിയേറ്റ് പ്രൊഫഷണല്‍സ്
ലീഗല്‍, സോഷ്യല്‍, കള്‍ട്ടറല്‍, റിലേറ്റഡ് അസോസിയേറ്റഡ് പ്രൊഫഷണല്‍സ്
ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ടെക്‌നീഷ്യന്‍ വര്‍ക്ക്
ന്യൂറിക്കല്‍, മെറ്റീരിയല്‍ റെക്കോഡിങ് ക്ലര്‍ക്ക്
ഓഫീസ് ആന്‍ഡ് കസ്റ്റമര്‍ സര്‍വീസ് ക്ലര്‍ക്ക്
പേഴ്‌സണള്‍ സര്‍വീസസ്
പേഴ്‌സണല്‍ കെയര്‍
ബില്‍ഡിങ് ആന്‍ഡ് റിലേറ്റഡ് ട്രേഡ്‌സ്
മെറ്റല്‍, മെഷീനറി, റിലേറ്റഡ് ട്രേഡ്