ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ 170 ഒഴിവ്. ഓൺലൈനിൽ സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. ജനറലിസ്റ്റ് (120 ഒഴിവ്), അക്കൗണ്ട്സ് (50) വിഭാഗങ്ങളിലാണ് ഒഴിവ്.
വിഭാഗം, ഒഴിവ്, യോഗ്യത:
ജനറലിസ്റ്റ്: 60ശതമാനം മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55ശതമാ നം), ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
അക്കൗണ്ട്സ്: ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയും 60ശതമാനം മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55ശതമാനം) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും അല്ലെങ്കിൽ 60ശതമാനം മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55ശതമാനം) എംബിഎ ഫിനാൻസ്/പിജി ഡിഎം ഫിനാൻസ്/എംകോം.
പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവു ലഭിക്കും. പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം കാണുക. യോഗ്യത, പ്രായം എന്നിവ 2024 സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം: 50,925 - 96,765.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും.പ്രിലിമിനറി പരീക്ഷ ഒക്റ്റോബർ 13നാണ്. ആല പ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്.
റീസണിംഗ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയടങ്ങുന്ന ഒബ്ജക്ടീവ് ചോദ്യങ്ങളുൾപ്പെടുന്നതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ നവംബർ 17നു നടത്തും.
അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 100 രൂപ ഇന്റിമേഷൻ ചാർജ്. ഓൺലൈനായി ഫീസ് അടയ്ക്കാം.
ഓൺലൈൻ രജിസ്ട്രേഷൻ: www.newindia.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്ക്കാനുള്ള നിർദേശങ്ങളും സ്ക്രീനിൽ ലഭിക്കും.